ബംഗളുരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബംഗളുരു സ്‌ഫോടനക്കേസിന്റെ വിചാരണ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റി. വിചാരണ ജഡ്ജി ജി. ബസവരാജിന്റെ അപേക്ഷയെ തുടര്‍ന്നാണ് ഈ മാറ്റം. ബംഗളുരു പ്രത്യേക കോടതിയിലായിരുന്നു വിചാരണ തീരുമാനിച്ചിരുന്നത്.
ഉത്തരവിനെ തുടര്‍ന്ന് അബ്ദുല്‍ നാസര്‍ മഅദനിക്കും കേസിലെ മറ്റു പ്രതികളായ തടിയന്റവിട നസീര്‍, സഫ്രാസ് തുടങ്ങിയവര്‍ക്കും എന്‍.ഐ.എ കോടതിയില്‍ വിചാരണക്ക് ഹാജരാകണമെന്നറിയിച്ച് നോട്ടീസയച്ചു.
പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തിയിട്ടുള്ളതിനാല്‍ വിചാരണ എന്‍.ഐ.എ.കോടതിയിലേക്ക് മാറ്റണമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയാണ് ജഡ്ജി ജി. ബസവരാജ് പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ പ്രത്യേക കോടതി ജഡ്ജിക്ക് നല്‍കിയത്. നിലവില്‍ പരപ്പന അഗ്രഹാര സെന്‍ഡട്രല്‍ ജയിലിനടുത്തുള്ള പ്രത്യേക കോടതിയിതല്‍ നടക്കുന്ന വേഗം പൂര്‍ത്തിയാക്കണമെന്ന് സൂപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം കോടതി മാറ്റത്തിനു പിന്നില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് പി.ഡി.പി ആരോപിച്ചു. 2008 ജൂലൈ 25ന് നടന്ന സ്‌ഫോടന പരമ്പരയില്‍ 2010 ജൂണിലാണ് അബ്ദുള്‍ നാര്‍ മഅദനിയെ 31ാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.