I League
നിങ്ങളോടൊപ്പം കാശ്മീരില്‍ പന്ത് തട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്; റിയല്‍ കാശ്മീരിനെതിരെ കളിക്കാന്‍ സമ്മതമറിയിച്ച് ബംഗലൂരു എഫ്.സി.
സ്പോര്‍ട്സ് ഡെസ്‌ക്
2019 Feb 19, 06:39 am
Tuesday, 19th February 2019, 12:09 pm

ബംഗളൂരു: റിയല്‍ കാശ്മീരിനെതിരെ ശ്രീനഗറില്‍ കളിക്കാന്‍ തയ്യാറാണെന്ന് ബംഗലൂരു എഫ്.സി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മിനര്‍വ പഞ്ചാബും ഈസ്റ്റ് ബംഗാളും റിയല്‍ കാശ്മീരിനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

ബംഗലൂരു എഫ്.സിയുടെ ഉടമസ്ഥന്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ കളിക്കാന്‍ താല്‍പ്പര്യമറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ക്രിക്കറ്റിന്റെ മെക്കയില്‍ ലോകപൂരത്തിന് ഇനി നൂറുനാള്‍

“നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുകയാണെങ്കില്‍ ശ്രീനഗറില്‍ പ്രദര്‍ശനമത്സരം കളിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യത്തിന്റെ അവിഭാജ്യഘടകമായ മനോഹരമായ ആ നാട്ടില്‍ നിന്ന് മനോഹരമായ കളി കാഴ്ചവെക്കാമെന്ന് കരുതുന്നു.”

റിയല്‍ കാശ്മീര്‍ ബംഗലൂരിനെതിരെ കളിക്കാന്‍ തയ്യാറാണെന്ന മറുപടിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ കളി സംഘടിപ്പിക്കാമെന്ന സൂചനയും റിയല്‍ കാശ്മീര്‍ നല്‍കി.

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ രണ്ട് സുരക്ഷാ വാഹനങ്ങളും 15 സുരക്ഷാ ഉദ്യോഗസ്ഥരേയും നിയോഗിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചിരുന്നു. പക്ഷെ മിനര്‍വയും ഈസ്റ്റ് ബംഗാളും മത്സരത്തിന് തയ്യാറായിരുന്നില്ല.

WATCH THIS VIDEO: