Entertainment
ആ മോഹൻലാൽ ചിത്രത്തിന് കൂടുതൽ എഫേർട്ട് എടുത്തു, പക്ഷെ എവിടെയും എത്തിയില്ല: കോസ്റ്റ്യൂം ഡിസൈനർ സുജിത്ത്

ഒപ്പം ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നയാളാണ് സുജിത്ത് സുധാകരൻ. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ സുജിത്തിന് സാധിച്ചിട്ടുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വർക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാർഡ് സുജിത്തിന് ലഭിച്ചിരുന്നു.

മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഇട്ടിമാണി തുടങ്ങി കുറെയധികം സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തത് സുജിത്താണ്. മോഹൻലാലിൻ്റെ പുറത്തിറങ്ങാൻ പോകുന്ന എമ്പുരാനിലും വസ്ത്രാലങ്കാരം സുജിത്താണ് ചെയ്തത്.

ഇപ്പോൾ മലൈക്കോട്ടെ വാലിബൻ എന്ന സിനിമയിൽ താൻ കൂടുതൽ എഫേർട്ട് എടുത്തിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ആ സിനിമ എവിടെയും എത്തിയിട്ടില്ല എന്നും പറയുകയാണ് സുജിത്ത്.

കൂടുതൽ ഹാർഡ് വർക്ക് ചെയ്യുന്ന കാര്യത്തിനല്ല അഭിനന്ദനം കിട്ടുന്നതെന്നും ജോലി ചെയ്താൽ അത് വിടുമെന്നും അതിൻ്റെ ഡിസിഷൻ എടുക്കുന്നത് മറ്റുള്ള ആളുകളാണെന്നും സുജിത്ത് കൂട്ടിച്ചേർത്തു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നതാണെന്നും സുജിത്ത് പറഞ്ഞു.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം പറഞ്ഞത്.

‘നമ്മൾ ഏറ്റവും കൂടുതൽ ഹാർഡ് വർക്ക് ചെയ്യുന്ന കാര്യത്തിനല്ല അഭിനന്ദനം കിട്ടുന്നത്. നമ്മൾ ഒരു ജോലി ചെയ്യുന്നു അതുകഴിഞ്ഞാൽ വിട്ടു. പിന്നെ അതിന് ഡിസിഷൻ എടുക്കുന്നത് മറ്റുള്ള ആളുകളാണ്. ഇത് നമ്മുടെ ജേർണിയിൽ നമുക്ക് മനസിലാക്കാൻ പറ്റുന്ന കാര്യമാണ്.

മരക്കാറിൽ വർക്ക് ചെയ്തതിനേക്കാൾ കൂടുതൽ എഫേർട്ട് ഇട്ട് ചെയ്ത് സിനിമയാണ് മലൈക്കോട്ടെ വാലിബൻ. അത് എവിടെയും എത്തിയില്ല. പക്ഷെ അതു വിചാരിച്ചിട്ട് നമ്മൾ വർക്ക് ചെയ്തത് ഇല്ലാതാകുന്നില്ല. അംഗീകരിക്കപ്പെട്ടില്ല എന്ന് പറയുന്നതിന് വേറെ കുറെ കാരണങ്ങൾ ഉണ്ടല്ലോ?

എല്ലാ സിനിമയും വരുന്ന രീതിയിൽ ഉൾക്കൊള്ളുകയും അതൊരു പുതിയ അനുഭവവുമാണല്ലോ? അതിലേക്ക് വേണ്ടി പഠനം നടത്തണം വിജയിക്കുമോ ഇല്ലയോ എന്ന് നോക്കണ്ട. എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമെന്ന് പറയുന്നത് ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നു എന്നാണ്.

Content Highlight: Sujith saying that he puts lot of effort in that film