രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഴോണര്‍ ഏതെന്ന് പറയുകയാണ് പൃഥ്വിരാജ്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ഴോണറില്‍ മികച്ച തിരക്കഥകള്‍ ഒരുങ്ങിയിട്ടുണ്ടെന്നും പലരും അത് ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ തിരക്കഥകളിലൊന്ന് ഡാര്‍ക്ക് നൈറ്റിന്റേതാണെന്നും പൃഥ്വി പറഞ്ഞു.
ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ അതിമനോഹരമായ സ്‌ക്രിപ്റ്റുകളിലൊന്നാണ് ഡാര്‍ക്ക് നൈറ്റിന്റേതെന്നും തനിക്ക് ആ സിനിമ കണ്ടപ്പോള്‍ അത്ഭുതമായെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ വെറും രണ്ടേ രണ്ട് തരത്തിലുള്ള സീനുകള്‍ മാത്രമേയുള്ളുവെന്നും പൃഥ്വി പറഞ്ഞു. ബാറ്റ്മാനെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്ന സീനും ബാറ്റ്മാന്റെ സാന്നിധ്യമുള്ള സീനുകള്‍ മാത്രമേ ഡാര്‍ക്ക് നൈറ്റിലുള്ളൂവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമയില്‍ ആദ്യാവസാനം ബാറ്റ്മാന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് തോന്നുമെന്നും ആ സ്‌ക്രിപ്റ്റിന്റെ വിജയമാണ് അതെന്നും പൃഥ്വിരാജ് പറഞ്ഞു. നായകനെ കാണിക്കാതെ തന്നെ അയാളുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യിക്കുക എന്നത് ഒരു തിരക്കഥാകൃത്തിന്റെ മിടുക്കാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘എനിക്ക് ഇഷ്ടപ്പെട്ട ഴോണറാണ് സൂപ്പര്‍ഹീറോ സിനിമകള്‍. സീരിയസായിട്ടാണ് പറഞ്ഞത്. പലരും അതിനെ എന്റര്‍ടൈന്മെന്റിന്റെ ആസ്‌പെക്ടില്‍ മാത്രമേ കാണുന്നുള്ളൂ. സൂപ്പര്‍ഹീറോ സിനിമകളില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ്. ലോകത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ആ സിനിമയുടേത്.
ആ സിനിമയില്‍ ആകെ രണ്ടേ രണ്ട് തരം സീനുകളേയുള്ളൂ. ഒന്ന് ബാറ്റ്മാനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത്. രണ്ട് ബാറ്റ്മാന്‍ ഉള്ള സീനുകള്‍. എന്നാല്‍ ആ സിനിമയില്‍ ബാറ്റ്മാന്റെ സാന്നിധ്യം എല്ലാ സീനിലും നമുക്ക് ഫീല്‍ ചെയ്യും. ആ സ്‌ക്രിപ്റ്റിന്റെ വിജയമാണത്. നായകനെ കാണിക്കാതെ അയാളുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് തോന്നിക്കുക എന്നത് ഒരു തിരക്കഥാകൃത്തിന്റെ മിടുക്കാണ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Sukumaran saying script of The Dark Knight movie wondered him