ആമസോണില്‍ പുത്തന്‍ വെബ്സീരീസ്; ബാംബൈ മേരി ജാന്‍ ട്രെയ്‌ലര്‍ പുറത്ത്
Entertainment news
ആമസോണില്‍ പുത്തന്‍ വെബ്സീരീസ്; ബാംബൈ മേരി ജാന്‍ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th September 2023, 10:57 pm

ആമസോണ്‍ പ്രൈം വീഡിയോ വഴി വരാനിരിക്കുന്ന ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ആമസോണ്‍ ഒറിജിനല്‍ സീരീസായ ‘ബംബൈ മേരി ജാന്‍’ന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറക്കി.

എക്‌സല്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ റിതേഷ് സിധ്വാനി, കാസിം ജഗ്മഗിയ, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന സീരിസിന്റെ കഥ എസ് ഹുസൈന്‍ സെയ്ദിയുടേതാണ്.

റെന്‍സില്‍ ഡി സില്‍വയും ഷുജാത് സൗദാഗറും ചേര്‍ന്ന് സൃഷ്ടിച്ച ബംബൈ മേരി ജാന്‍ സംവിധാനം ചെയ്തത് ഷുജാത് സൗദാഗര്‍ ആണ്. കൂടാതെ അമൈര ദസ്തൂരിനൊപ്പം കേ കേ മേനോന്‍, അവിനാഷ് തിവാരി, കൃതിക കംര, നിവേദിത ഭട്ടാചാര്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

10 ഭാഗങ്ങളുള്ള ഹിന്ദി ഒറിജിനല്‍ സീരീസ് പ്രൈം വീഡിയോയില്‍ ഇന്ത്യയിലും 240 രാജ്യങ്ങളിലും സെപ്റ്റംബര്‍ 14ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ ഭാഷയിലാണ് ഇറങ്ങുന്നത്. കൂടതെ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജാപ്പനീസ്, പോളിഷ്, ലാറ്റിന്‍ സ്പാനിഷ്, കാസ്റ്റിലിയന്‍ സ്പാനിഷ്, അറബിക്, ടര്‍ക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയന്‍, ഇന്തോനേഷ്യന്‍, കൊറിയന്‍, മലയ്, നോര്‍വീജിയന്‍ ബോക്ം, റൊമാനിയന്‍, റഷ്യന്‍, സ്വീഡിഷ്, തായ്, ഉക്രേനിയന്‍, വിയറ്റ്‌നാമീസ്, ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, തുടങ്ങി നിരവധി വിദേശ ഭാഷകളുടെ സബ്ടൈറ്റിലുകളോടെയും സീരീസ് ലഭ്യമാകും.

”സത്യസന്ധതയും വിശപ്പും തമ്മിലുള്ള മത്സരത്തില്‍ എപ്പോഴും വിശപ്പ് ജയിക്കുന്നു. ഞാന്‍ സത്യസന്ധനായിരുന്നു, പക്ഷേ ഭയവും വിശപ്പും ഉണ്ടായിരുന്നു.” എന്ന് തുടങ്ങുന്ന ബംബൈ മേരി ജാനിന്റെ ട്രെയ്‌ലര്‍ 1970-ലെ സാങ്കല്‍പ്പികമായ ബംബൈയിലെ തെരുവുകളിലൂടെ വേഗമേറിയതും പൈശാചികവുമായ ഒരു സവാരിയിലേക്കാണ് കാഴ്ചക്കാരെ കൊണ്ടുപോകുന്നത്.

അവിടെ ഗുണ്ടാ യുദ്ധങ്ങളും കുറ്റകൃത്യങ്ങളും വഞ്ചനയും ഒരു സാധാരണ സംഭവമായിരുന്നു. ഈ പശ്ചാത്തലത്തില്‍, ദാരിദ്ര്യത്തിന്റെയും പോരാട്ടത്തിന്റെയും ജീവിതത്തെ മറികടക്കാന്‍ മകന്‍ കുറ്റകൃത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് കാണുന്ന സത്യസന്ധനായ ഒരു പോലീസുകാരന്റെ ഹൃദയ സ്പര്‍ശിയായ കഥയാണ് ഈ സീരീസ്. നഷ്ടപ്പെട്ട ധാര്‍മികത, അത്യാഗ്രഹം, അഴിമതി എന്നിവയാല്‍ തന്റെ കുടുംബം ശിഥിലമാകുന്നത് കാണുമ്പോള്‍ ഒരു പിതാവ് അനുഭവിക്കുന്ന വേദനയുടെ ഒരു ദൃശ്യം ട്രെയ്‌ലര്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നു.

Content Highlight: Bambai Meri Jaan trailer is out now