Advertisement
national news
സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 09, 07:41 am
Thursday, 9th May 2019, 1:11 pm

ന്യൂദല്‍ഹി: 22 വര്‍ഷം പഴക്കമുള്ള കേസില്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2018 സെപ്തംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്.

വിചാരണ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിനോട് പറഞ്ഞിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.

2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.