ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച ബൈജു ഇന്നും മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്.
തന്റെ കരിയറില്‍ ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് ബൈജു സന്തോഷ്. അത്തരം കഥാപാത്രങ്ങള്‍ക്ക് ഒരുപാട് പ്രിപ്പറേഷന്‍ ആവശ്യമുണ്ടെന്നും അതുപോലുള്ള റോളുകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ബൈജു പറഞ്ഞു. തനിക്ക് കൂടുതലും ലഭിക്കാറുള്ളത് പൊലീസ് വേഷങ്ങളും ഉഡായിപ്പ് വേഷങ്ങളാണെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
ചെറുപ്പത്തില്‍ എസ്.ഐ. ആകാണമെന്ന് ആഗ്രഹിച്ച ആളായിരുന്നു താനെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും ബൈജു പറഞ്ഞു. ആ ഒരു കാരണം കൊണ്ടാണ് തനിക്ക് പൊലീസ് വേഷങ്ങള്‍ സിമ്പിളായി ചെയ്യാന്‍ കഴിയുന്നതെന്നും പൊലീസ് ഓഫീസര്‍മാരുടെ മാനറിസം തനിക്ക് കൃത്യമായി അറിയാമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തുള്ള തന്റെ സുഹൃത്തുക്കള്‍ പലരും പൊലീസിലാണെന്നും അവരെ നന്നായി നിരീക്ഷിക്കാറുണ്ടെന്നും ബൈജു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബൈജു.
‘എനിക്ക് ഇതുവരെ ചാലഞ്ചിങ്ങായിട്ടുള്ള റോളുകളൊന്നും വന്നിട്ടില്ല. കാരണം, അത്തരം റോളുകള്‍ ചെയ്യാന്‍ ഒരുപാട് പ്രിപ്പറേഷന്‍ വേണ്ടിവരും. ഉദാഹരണത്തിന് ചാന്തുപൊട്ട് എന്ന സിനിമ ദിലീപിന് ചെയ്യാന്‍ ഒരുപാട് പ്രിപ്പറേഷന്‍ വേണം. എനിക്ക് അങ്ങനെ പ്രിപ്പയര്‍ ചെയ്യേണ്ട വേഷങ്ങള്‍ കിട്ടിയിട്ടില്ല. കൂടുതലും കിട്ടിയിട്ടുള്ളത് പൊലീസ് റോളുകളും ഉഡായിപ്പ് റോളുകളുമാണ്.
ചെറുപ്പത്തില്‍ എസ്.ഐ ആവണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് നടന്നില്ല. പക്ഷേ ആ ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടാണ് പൊലീസ് വേഷങ്ങള്‍ എനിക്ക് ഭംഗിയായി ചെയ്യാന്‍ പറ്റുന്നത്. തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്തുകള്‍ പലരും പൊലീസിലുള്ളവരാണ്. അവരെയൊക്കെ നിരീക്ഷിച്ചാണ് ഈ കാണുന്ന പൊലീസ് റോളുകള്‍ ചെയ്യാന്‍ കഴിയുന്നത്,’ ബൈജു പറഞ്ഞു.
Content Highlight: Baiju Santhosh says that he didn’t get challenging roles in his career