Advertisement
Film News
ബാബു ആന്റണിയുടെ മകനും പങ്കാളിയും സിനിമയിലേക്ക്, ഒപ്പം അമേരിക്കന്‍ വില്ലനും; പാന്‍ ഇന്ത്യന്‍ മൂവി 'ദി ഗ്രേറ്റ് എസ്‌കേപ്പ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 22, 02:58 am
Monday, 22nd May 2023, 8:28 am

കൊച്ചി: ബാബു ആന്റണി, മകന്‍ ആര്‍തര്‍ ബാബു ആന്റണി, ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ സന്ദീപ് .ജെ .എല്‍. ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ മാസ് ആക്ഷന്‍ ത്രില്ലര്‍ ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ 26 ന് റിലീസ് ചെയ്യും.

സൗത്ത് ഇന്ത്യന്‍ യു.എസ്. ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹൃത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നതെന്ന് നടന്‍ ബാബു ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹോളിവുഡ്, തായ്‌ലന്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്പില്‍ ഒരുക്കിയിട്ടുള്ളത്. മലയാളത്തിലും തമിഴിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്.

പ്രമുഖ തമിഴ് താരമായ സമ്പത്ത് റാം, അമേരിക്കന്‍ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകന്‍ അല്ക്‌സ് ആന്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ പൂര്‍ണമായ എഫക്റ്റ് ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ ശ്രമിക്കണമെന്നും നടന്‍ ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. പി.ആര്‍.ഒ-പി.ആര്‍. സുമേരന്‍

Content Highlight: babu antony’s new movie the great escape