ചരിത്രം കുറിക്കാൻ ബാബറിന് വേണ്ടത് വെറും 51 റൺസ്; വിരാട് രണ്ടാമനാവുമോ?
Cricket
ചരിത്രം കുറിക്കാൻ ബാബറിന് വേണ്ടത് വെറും 51 റൺസ്; വിരാട് രണ്ടാമനാവുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 2:43 pm

ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്ഥാന്‍-ഇംഗ്ലണ്ട് നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ട് മത്സരവും മഴമൂലം ഉപേക്ഷിച്ചപ്പോള്‍ ഒരു മത്സരം ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.

അവസാന മത്സരം വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും ഇംഗ്ലീഷ് പട ലക്ഷ്യമിടുക. മറുഭാഗത്ത് വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും പാകിസ്ഥാന്‍ ടീം ഇറങ്ങുന്നത്.

ഓവലില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ഇംഗ്ലണ്ടിനെതിരെ 51 റണ്‍സ് കൂടി നേടാന്‍ ബാബറിന് സാധിച്ചാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ പാകിസ്ഥാന്‍ നായകന് സാധിക്കും.

111 ഇന്നിങ്‌സില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3987 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. 41.10 ആവറേജിലും 129.91 സ്‌ട്രൈക്ക് റേറ്റിലുമാണ് പാക് നായകന്‍ ബാറ്റ് വീശിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 109 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും 37 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4037 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 51 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ ബാബറിന് സാധിക്കും.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ടീം, ഇന്നിങ്‌സ് റണ്‍സ് എന്നീ ക്രമത്തില്‍

വിരാട് കോഹ്‌ലി-ഇന്ത്യ-109-4037

ബാബര്‍ അസം-പാകിസ്ഥാന്‍- 111- 3987

രോഹിത് ശര്‍മ-ഇന്ത്യ-143-3974

പോള്‍ സ്ട്രിലിങ്-അയര്‍ലാന്‍ഡ്-141-3589

മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ന്യൂസിലാന്‍ഡ്-118-3531

Content Highlight: Babar Azam waiting for a New record in T20