World News
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 04, 03:07 am
Saturday, 4th January 2020, 8:37 am

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ധാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു മോറിസന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും മോറിസന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ മേഖലകളില്‍ പടര്‍ന്ന കാട്ടുതീയില്‍ ഇതിനോടകം ഇരുപതുപേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം വീടുകള്‍ കത്തി നശിക്കുകയും നിരവധി മൃഗങ്ങള്‍ കൊല്ലപ്പെടുകയും ഉണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ന്യൂ സൗത്ത് വെയില്‍സില്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.


DoolNews Video