Cricket
ഓസ്‌ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡില്‍ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2019 Dec 30, 09:25 am
Monday, 30th December 2019, 2:55 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2008 ല്‍ മൊഹാലിയില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു സിഡിലിന്റെ അരങ്ങേറ്റം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

67 ടെസ്റ്റുകളില്‍ നിന്ന് 221 വിക്കറ്റും 20 ഏകദിനങ്ങളില്‍ നിന്ന് 17 വിക്കറ്റും രണ്ട് ടി-20യില്‍ നിന്ന് മൂന്ന് വിക്കറ്റുമാണ് സിഡിലിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ്.

ടെസ്റ്റില്‍ എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ ഹാട്രിക്കും നേടിയിട്ടുണ്ട്. 2013-14 സീസണിലെ ആഷസ് പരമ്പരയില്‍ 33 വിക്കറ്റ് നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ ആഷസ് മത്സരത്തിലാണ് അവസാനമായി ഓസീസ് ജേഴ്‌സിയണിഞ്ഞത്. പരിക്കുമൂലം ഏറെ നാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സിഡില്‍ 2018 ലാണ് തിരിച്ചുവന്നത്.

WATCH THIS VIDEO: