ന്യൂദല്‍ഹി: ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്ന് മോദി പഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദി പുതിയ ദിനാചാരണത്തെ കുറിച്ചറിയിച്ചത്.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാം നഷ്ടപ്പെട്ടു.
നമ്മുടെ ജനങ്ങളുടെ സഹനത്തിന്റെയും ദുരിതങ്ങളുടെയും ഓര്‍മ്മയില്‍ ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ ദിനാചരണം വിഭജനത്തിന്റെയും ഐക്യമില്ലായ്മയുടെയും വിഷം നമ്മുടെ സമൂഹത്തില്‍ നിന്നും മാറ്റിയെടുക്കാനും ഐക്യത്തിന്റെയും സാമൂഹ്യ സൗഹാര്‍ദത്തിന്റെയും മനുഷ്യശക്തിയുടെയും ഊര്‍ജം വളര്‍ത്താനും സഹായകരമാകട്ടെ,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.
Partition’s pains can never be forgotten. Millions of our sisters and brothers were displaced and many lost their lives due to mindless hate and violence. In memory of the struggles and sacrifices of our people, 14th August will be observed as Partition Horrors Remembrance Day.
— Narendra Modi (@narendramodi) August 14, 2021

അതേസമയം മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിഭജനം ദൗര്‍ഭാഗ്യകരം തന്നെയാണെന്നും എന്നാല്‍ മോദിയുടെ പ്രഖ്യാപനം വിദ്വേഷവും വിഭജനവും വളര്‍ത്തുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ. ആന്റണി പ്രതികരിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: August 14 will be observed as Partition Horrors Remembrance Day, PM Modi