ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അനുമതി നിഷേധിച്ചു. രാഹുലിന്റെ പരാമര്‍ശം മുഴുവന്‍ നീതിന്യായവ്യവസ്ഥയെക്കുറിച്ചാണെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ ഉദ്ദേശിച്ചല്ലെന്നും എ.ജി പറഞ്ഞു.
ഒരു അഭിമുഖത്തിലായിരുന്നു രാഹുല്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ അനുകൂലികളെ നീതിപീഠത്തില്‍ നിയമിച്ചിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
എന്നാല്‍ സുപ്രീംകോടതിയ്‌ക്കെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ എ.ജിയെന്ന നിലയില്‍ തന്റെ പരിഗണനയില്‍ വരൂ എന്നായിരുന്നു കെ.കെ വേണുഗോപാല്‍ പറഞ്ഞത്.
അഡ്വ. വിനീത് ജിന്‍ഡാലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക