Daily News
അര്‍ജന്റീനന്‍ ഹോക്കി ടീം സഞ്ചരിച്ച ബസിനുനേരെ കല്ലേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 28, 07:43 am
Saturday, 28th November 2015, 1:13 pm

hockey റായ്പൂര്‍: ലോക ഹോക്കി ലീഗ് ഫൈനല്‍ നടക്കാനിരിക്കെ അര്‍ജന്റീനന്‍ ടീം സഞ്ചരിച്ച ബസിനു നേരെ റായ്പൂരില്‍ കല്ലേറ്. ഇതേത്തുടര്‍ന്ന് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു.

ലോക ഹോക്കി ലീഗില്‍ ഇന്ത്യയ്‌ക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ വിജയത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ അര്‍ജന്റീനന്‍ ടീമിന്റെ ബസിന് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു. ബത്തഗൗണ്‍ എരിയ ക്രോസ് ചെയ്യുന്നതിന് ഇടെയാണ് കല്ലേറ് ഉണ്ടായത്. ഇതില്‍ രണ്ട് കല്ലുകള്‍ അര്‍ജന്റീന ടീം സഞ്ചരിച്ചിരുന്ന ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്തു.

തെരുവുനായയ്ക്കു നേരെ ഒരു കുട്ടി എറിഞ്ഞ കല്ല് ബസിനുനേരെ വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സംഭവം നടന്ന് ഉടന്‍ തന്നെ സെക്യൂരിറ്റി ഫോഴ്‌സ് പ്രദേശത്തെത്തി പരിശോധന നടത്തി. സംഭവം അപകടമായിരുന്നെങ്കിലും ഇതിന്റെ പശ്ചാത്തലത്തില്‍ ടീമിന്റെ സുരക്ഷ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.