ഏട്ടന് എഴുതുന്ന ബ്ലോഗിനൊക്കെ ഉപയോഗിക്കാന്‍ പറ്റിയ നല്ല വാക്കുകള്‍ അവിടെ കിട്ടും. അല്ലെങ്കില്‍ രഞ്ജിത്ത് അണ്ണനെയും കൂട്ടി ഒന്ന് പോയി നോക്കിയാല്‍, അടുത്ത പ്രോജക്ടില്‍ നായികയുടെ അഹങ്കാരം ഇല്ലാതാക്കി ഏട്ടനോട് പ്രേമം തോന്നിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഡയലോഗുകളുടെ അതേ അര്‍ത്ഥമുള്ള സിമ്പിളായ പ്രയോഗങ്ങള്‍ ശേഖരിച്ച് വക്കാം.
എഫ്.ബി നോട്ടിഫിക്കേഷന്‍/ അസി അസീബ് പുത്തലത്ത്
എന്റെ സ്വന്തം ലാലേട്ടന്,
എത്ര നാളായെന്നറിയോ ഏട്ടാ, ഏട്ടനൊന്നെഴുതണമെന്ന് വിചാരിക്കുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഏട്ടാ ഇതെഴുതുന്നത്. ഓരോന്ന് എഴുതി മാത്രം ശീലമുള്ള എന്റെ ഏട്ടന് സമയം കിട്ടിയാ ഇത് വായിക്കും എന്നെനിക്കറിയാം.
ഞാന്‍ ഏട്ടനെ ഒരുപാട് ആരാധിക്കുന്ന ഒരനിയനാണെന്ന് പറയേണ്ടതില്ലല്ലോ. പുലിമുരുകനും ഫാന്‍സ് പൊങ്കാലയുമൊക്കെ കണ്ട് ഏട്ടനോടുള്ള ആരാധന മനസ് നിറഞ്ഞൊഴുകിയപ്പോള്‍ ഒന്നെഴുതുന്നതാണ്. കൊറേ നാളായി ഞങ്ങള്‍ ഫാന്‍സ് കാത്തിരിക്ക്യാര്ന്നല്ലോ ആ പടത്തിനായി.
എന്തായാലും റിലീസിന്റെ തലേന്ന് തന്നെ റിവ്യു എഴുതി സേവ് ആക്കി വച്ചിട്ടാ ഉറങ്ങാന്‍ കിടന്നത്.
രാവിലെ തന്നെ അലാറം വച്ചെഴുന്നേറ്റു. രണ്ട് ദിവസമായി വീട്ടില്‍ തേയിലയും പഞ്ചാരയും തീര്ന്നിരിക്കുന്നതുകൊണ്ട് കട്ടന്‍ ചായ കുടിക്കാന്‍ നിന്നില്ല. എന്റെയാ തള്ള എന്തോക്കെയോ പറഞ്ഞ് കീറിപ്പൊളിക്കുന്നുണ്ടായിരുന്നു ഏട്ടാ. ഞാനത് കാര്യമാക്കിയില്ല.
പിന്നെ എന്റെ ശരിക്കുമുള്ള ചേട്ടനില്ലേ, രാത്രി ഓട്ടോ ഓടിച്ച് വന്ന് ക്ഷീണിച്ച് കിടന്നുറങ്ങുന്നോണ്ട് വണ്ടി ഞാന്‍ നൈസായി എടുത്ത് പുറത്തേക്കിറങ്ങി. ഇന്നവന് ഓടാന്‍ പോയില്ല എന്നോര്‍ത്ത് ലോകം ഇടിഞ്ഞൊന്നും വീഴില്ലാലോ..?
നേരെ ഗോപാലന് ചേട്ടന്റെ വീട്ടില്‍ പോയി. കടം വാങ്ങിയ പൈസ ആണേലും രൊക്കം കൊടുത്ത് 10 ലിറ്റര്‍ പാല് വാങ്ങി. പുലിപ്പാല് കിട്ടുമോ എന്ന് ആലോചിക്കാതിരുന്നില്ല. പിന്നെ പുലിയെ മെരുക്കി അതിനെ കറന്ന് പാലെടുക്കാന്‍ ഏട്ടനല്ലാതെ ആര്‍ക്കും പറ്റില്ല എന്ന് നാട്ടിലെ പ്രധാന മൂപ്പര്(ന്) പറഞ്ഞു. എന്തായാലും ഏട്ടനെ പാലില്‍ കുളിപ്പിച്ചപ്പോ എന്റെ മനസും വയറും നിറഞ്ഞു.
പിന്നെ ഏട്ടന് പണ്ട് ഓരോ പാര്‍ട്ടികള്‍ വഴിതടഞ്ഞ് പ്രകടനം നടത്തിന്നതിനെതിരെ ബ്ലോഗ് എഴുതിയിട്ട് ഒരുത്തനും മൈന്‍ഡ് ആക്കിയില്ലാലോ. ആ വാശിക്ക് ഞങ്ങള്‍ ഫാന്‍സ് ഒന്നാടിപ്പാടി 2 മണിക്കൂര്‍ ടൗണില്‍ ബ്ലോക്കുണ്ടാക്കി.
ഇന്ന് വരെ ഒരു റിലീസിനും ഇല്ലാത്തത്ര ബ്ലോക്ക് ഉണ്ടാക്കിയതിന്റെ റെക്കോര്‍ഡും നമുക്കിരിക്കട്ടെയേട്ടാ. നമുക്കും ഇതൊക്കെ പറ്റുമെന്ന് അവരറിയട്ടെ. ഏട്ടനു സന്തോഷമാകുമെന്നറിയം.
പിന്നെ സിനിമ തകര്‍ത്തു ലാലേട്ടാ. മുഖവും മൂക്കും മീശയും ചുളിപ്പിച്ചോണ്ട് ഏട്ടന് വിട്ട ആ “ഗര്‍ര്‍ര്‍..” ഇപ്പഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ഡ്യൂപ്പും റോപ്പുമില്ലാതെ എങ്ങനെ ഈ പ്രായത്തിലും ഇജ്ജാതി ഫൈറ്റിനു പറ്റുന്നു ഏട്ടാ. എന്റെ കൂടെ വന്നൊരുത്തന് ഡ്യൂപ്പണെന്നൊക്കെ തള്ളുന്നുണ്ടായിരുന്നു. അവനെന്തറിയാം ഏട്ടന്റെ മെയ്വഴക്കത്തെപ്പറ്റി.
പിന്നെ ആ ഇക്കിളി ഡയലോഗുകളും വന്നവനും നിന്നവനും പോയവനുമൊക്കെ മുരുകണ്ണനെ പറ്റി പറഞ്ഞതുമൊക്കെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പിന്നെ ജൂലി ചേച്ചി.!! ഏട്ടനു ജൂലി ചേച്ചിയെ കെട്ടാമായിരുന്നു. അല്ലെങ്കില്‍ ലോറിയിലെ കിളിയായെങ്കിലും കൂട്ടാമായിരുന്നു. ഇത് വല്ലപ്പോഴുമൊക്കെ വന്ന് ഒന്ന് കുളിര് കോരിയിട്ടങ്ങ് പോയി.
ആ ചേച്ചിക്ക് എന്നാ ഒരു സ്ക്രീന്‍ പ്രസന്‍സാ. അല്ലാ, അതൊക്കെയാവുമല്ലോ സംവിധായകന് ഉദ്ദേശിച്ചതും. ഏട്ടന് പിന്നെ അതൊന്നു ശ്രദ്ധിക്കാറില്ലാലോ. അല്പസ്വല്പം കുടിക്കുമെങ്കിലും പൊതുവെ ഏട്ടന്റെ കഥാപാത്രങ്ങള്‍ ഏകപത്നിവൃതം വിട്ടൊരു കളിയില്ലാലോ..?
ശേഷം കാട്ടില്‍ നിന്ന് മംഗലാപുരത്തെത്തിയപ്പോ പടം വേറെ ലെവെല് ആയെന്ന് പറയണ്ടല്ലോ. ലാഷ്ട് പുലിയെ കൊല്ലാനുള്ള ഓര്‍ഡറും, ആ പുലിയെക്കൊണ്ട് വില്ലനെ കൊല്ലിപ്പിച്ചതും എന്നിട്ട് പുലിയെ അണ്ണന് കൊന്നതും കൊണ്ട് ഹാപ്പി എന്‍ഡിംഗ് ആക്കി എല്ലാം കഴിഞ്ഞ് കൂട്ടുകാരന് പറയാ “ഇതിപ്പോ അനിമല്‍ പ്ലാനെറ്റും നരനും മാറി മാറി വച്ചാല്‍ തീരാവുന്നതല്ലേ ഒള്ളു” എന്ന്.
എന്തായാലും പുലിയും കാടും അതിന്റെ ഒരു ഭംഗിയും കുട്ടിമുരുകന്റെ വേട്ടയും അവനിഷ്ടപ്പെട്ടു, അതവന് തുറന്ന് പറഞ്ഞു. അവസാനം അവനൊരെണ്ണം കൊടുത്തു ഞാന്‍. അല്ല പിന്നെ.
പടം കഴിഞ്ഞിറങ്ങിയപ്പോ നല്ല വിശപ്പ്. വെറുതെ കൂടെയിരുന്ന ആളോട് നല്ല ബിരിയാണി എവിടെ കിട്ടും എന്ന് ചോദിച്ചു. അങ്ങേരു പറഞ്ഞത് കേള്‍ക്കണം. കാടിന്റെ ഉള്ളില്‍ പോയി മസാലക്കൂട്ട് ശേഖരിച്ച്, സ്വയം പൊടിച്ചുണ്ടാക്കി ബിരിയാണി വക്കാന്‍ ഈ നാട്ടില്‍ ആകെ കഴിവുള്ള മുരുകന്റെ ഹോട്ടലില്‍..അല്ല, അപ്സര ഹോട്ടലില്‍ ചെന്നാല്‍ സാധനം കിട്ടുമെന്ന്. പുള്ളി ഏട്ടന്റെ കട്ട ഫാനാണെന്നുറപ്പായി.
പിന്നെ നമ്മടെ ഈ പടത്തിനു നെഗറ്റിവ് റിവ്യു എഴുതിയ ആ പെണ്ണുമ്പിള്ളയെ ഞങ്ങള്‍ പൊങ്കലായിട്ടത് അറിഞ്ഞിരുന്നോ. എന്നാ രസമായിരുന്നെന്നോ. ഏട്ടന് ഒന്ന് പോയി കാണണം. അഭിമാനം തോന്നും ഏട്ടനെ ചങ്ക് പറിച്ച് സ്നേഹിക്കുന്ന ഈ അനിയന്റെയൊക്കെ കമന്റ് കാണുമ്പോള്‍, ആ ഭാഷാപാണ്ഡിത്യം കാണുമ്പോള്‍, തെറികളുടെ ബോബ്സാസ്റ്റിക് എഫക്ട് കാണുമ്പോള്‍.
ഏട്ടന് എഴുതുന്ന ബ്ലോഗിനൊക്കെ ഉപയോഗിക്കാന്‍ പറ്റിയ നല്ല വാക്കുകള്‍ അവിടെ കിട്ടും. അല്ലെങ്കില്‍ രഞ്ജിത്ത് അണ്ണനെയും കൂട്ടി ഒന്ന് പോയി നോക്കിയാല്‍, അടുത്ത പ്രോജക്ടില്‍ നായികയുടെ അഹങ്കാരം ഇല്ലാതാക്കി ഏട്ടനോട് പ്രേമം തോന്നിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഡയലോഗുകളുടെ അതേ അര്‍ത്ഥമുള്ള സിമ്പിളായ പ്രയോഗങ്ങള്‍ ശേഖരിച്ച് വക്കാം.
എന്നാലും കാടുകളില്‍ ജനങ്ങള്‍ പുലിപിടിച്ച് മരിക്കുമ്പോള്‍ ആ സ്ത്രീക്ക് പുലിമുരുകനെതിരെ എങ്ങനെ റിവ്യൂ ഇടാന്‍ കഴിയുന്നു ഏട്ടാ. ഈ നാട് ഇത്ര അധ:പതിച്ച് പോയോ..?
എഴുതണം ഏട്ടാ ഒരു ബ്ലോഗ് കൂടെ. ഞങ്ങള്‍ ഫാന്‍സിനു വേണ്ടി. പൊങ്കാലയിടുന്നവര്‍ക്ക് വേണ്ടി. എതിരഭിപ്രായവും അനിഷ്ടവും പ്രകടിപ്പിക്കുന്നവരുടെ മുഖമടച്ചൊരടിയായി. ഞങ്ങള്‍ ഏട്ടന് ഫാന്‍സിന്റെ ഭീഷണി എന്ന് പറഞ്ഞാ ആപ ഊപകളെ പോലെ വീട്ടിലിരിക്കുന്നവരെയോ “ക” “കു” “മ” “പൂ” പറയുമെന്നല്ല, മണ്ണടിഞ്ഞ് പോയ 4 തലമുറയെ വിളിച്ചെണീപ്പിച്ച് കളയും എന്ന്.
പിന്നെ..അവസാനം “പൈസ മുടക്കി സിനിമ കണ്ടവര്‍ നെഗറ്റിവ് റിവ്യു ഇടുമ്പോള്‍ ഫാന്‍സ് ഇവിടെ ജീവിച്ചിരിക്കുന്നതെന്തിനു.?” എന്നുകൂടെ ചേര്‍ത്താല്‍ പൊളിക്കും.
അപ്പോള്‍ എന്റെ പത്മശ്രീഭരത്ഡോ.ലഫ്. കേണല്കമ്പ്ലീറ്റ് അക്ടര്‍ ലാലേട്ടാ, നിര്‍ത്തുകയാണ്.
സ്നേഹത്തോടെ ഏട്ടന്റെ കമ്പ്ലീറ്റ് ഫാന്‍. ഉമ്മ്വാ..