ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി വീടുണ്ടാക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപ സംഭാവന നല്‍കി നടന്‍ വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് വിജയ് സേതുപതി സംഭാവന നല്‍കിയത്.
തനിക്കറിയാവുന്ന പല സിനിമാ തൊഴിലാളികളും അവരുടെ വരുമാനത്തിന്റെ പകുതി വാടക നല്‍കാനാണ് ഉപയോഗിക്കുന്നത് എന്ന് മുമ്പ് ആര്‍.കെ സെല്‍വമണി എന്നോട് പറഞ്ഞിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു.
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍.കെ. സെല്‍വമണി എന്നോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ആന്ന് സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ഞാന്‍ ഒരു റിയല്‍ എസ്റ്റേറ്റിനായി കുറച്ച് പരസ്യങ്ങളില്‍ അഭിനയിച്ചത് അതില്‍ നിന്ന് കിട്ടുന്ന തുക ഈ പദ്ദതിക്കായി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമയില്‍ നിന്ന് എനിക്ക് ഓരോ തവണയും ലഭിക്കുന്ന പണ ഞാന്‍ അത് കടം വാങ്ങിയതോ വായ്പ തിരിച്ചടയ്ക്കാനോ ഉപയോഗിക്കുകയാണ്. ഇത്തരം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക ഇത്തരത്തില്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാണ് വിജയ് സേതുപതി പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.
പക്ഷേ, ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് എനിക്ക് മനസ്സിലായി, കാരണം ഇത് 800 കോടിയുടെ പദ്ധതിയാണ്. ഇത് ഒരു വലിയ സ്വപ്നമാണ്. ഇത് നന്നായി അവസാനിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.