കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.
തന്റെ സുഹൃത്ത് ഷറഫുദ്ദീനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. നടന്‍ എന്നതിനേക്കാളുപരി നല്ലൊരു സുഹൃത്തായാണ് ഷറഫുദ്ദീനെ കാണുന്നതെന്ന് ആസിഫ് അലി പറയുന്നു. സ്‌കൂളിലെ തല്ലിപ്പൊളി ഗ്യാങ്ങ് പോലെയാണ് തങ്ങള്‍ക്ക് തോന്നിയിട്ടുള്ളതെന്നും ആസിഫ് അലി പറഞ്ഞു.
കറക്റ്റായിട്ടൊരു പ്ലാന്‍ എപ്പോഴും തങ്ങളുടെ ഇടയില്‍ ഉണ്ടാകുമെന്നും അടുത്തതെന്താണെന്ന് പ്ലാന്‍ ചെയ്യാതെ തന്നെ ഇരുവര്‍ക്കും അറിയാമെന്നും ആസിഫ് പറഞ്ഞു. ഷറഫുദ്ദീനും താനും ജീവിച്ച് വന്ന രീതികളും ഇന്‍ട്രാക്ട് ചെയ്യുന്ന രീതികളുമൊക്കെ സാമ്യമുള്ളതായിരുന്നുവെന്നും അതായിരിക്കാം തങ്ങളുടെ കണക്ഷന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആക്ടര്‍ എന്നതിലുപരി ഫ്രണ്ടായിട്ടാണ് ഷറഫുവിനെ ഞാന്‍ കാണുന്നത്. സ്‌കൂളിലെ തല്ലിപ്പൊളി ഗ്യാങ്ങ് എന്നൊക്കെ പറയില്ലേ, അത് ഞങ്ങളായിരുന്നു, അങ്ങനെയാണ് ഞങ്ങള്‍ക്ക് ഫീലായിട്ടുള്ളത്.
ആക്ടര്‍ എന്നതിലുപരി ഫ്രണ്ടായിട്ടാണ് ഷറഫുവിനെ ഞാന്‍ കാണുന്നത്
ലൊക്കേഷനിലെ ചില സംസാരങ്ങളിലൊക്കെ ചില കമന്റ് പറയണമെന്ന് തോന്നും പക്ഷെ സാഹചര്യംകൊണ്ട് പറയാന്‍പറ്റില്ല. അപ്പോഴൊക്കെ ഞാന്‍ ഇവനെ നോക്കും. ഷറഫുദ്ദീന്‍ അപ്പോഴേക്കും ചിരിക്കാന്‍ തുടങ്ങിട്ടുണ്ടാകും.
കറക്റ്റായിട്ടൊരു പ്ലാന്‍ എപ്പോഴും ഞങ്ങളുടെ ഇടയില്‍ ഉണ്ടാകും. അടുത്തതെന്താണെന്ന് പ്ലാന്‍ ചെയ്യാതെ തന്നെ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളൊക്കെ ജീവിച്ച് വന്ന രീതികളും ഇന്‍ട്രാക്ട് ചെയ്യുന്ന രീതികളുമൊക്കെ സിമിലറാണ്. ചിലപ്പോള്‍ അതായിരിക്കാം ഞങ്ങള്‍ തമ്മിലുള്ള കണക്ഷന് കാരണം,’ ആസിഫ് അലി പറയുന്നു.
Content highlight: Asif Ali talks about Sharafudheen