യുവനടന്മാരില്‍ സ്വാധീനിച്ച നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ ആസിഫ് അലി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഒരുമാതിരി എല്ലാവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നിവിന്റെ ചോയിസ് ഓഫ് സിനിമകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. നിവിന്‍ നോ പറയുന്ന സിനിമകള്‍, അത് ഭയങ്കര കാര്യമാണ്. സ്‌ക്രിപ്റ്റ് കേട്ട ശേഷം, ഒരു മടിയുമില്ലാതെ അവനിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് നിവിന്‍ പറയും. അത് ആരോടാണെങ്കിലും നോ പറയും.
അത് ഭയങ്കരമായി എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. നിവിന്‍ ഈസ് നോട്ട് അറ്റ് ഓള്‍ ഡിപ്ലോമാറ്റിക്.
ഫഹദ് സിനിമക്ക് വേണ്ടി എടുക്കുന്ന ഒരു എഫേര്‍ട്ട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സിനിമ കഴിഞ്ഞ് കുറേ സമയമെടുത്തിട്ടാണ് ഫഹദ് വേറെ ഒരു സിനിമ ചെയ്യുന്നത്. അത് വലിയ ഒരു ഫാക്ടറാണ്.
ആ സിനിമക്ക് വേണ്ടി അദ്ദേഹം ഒരു ടീം ഉണ്ടാക്കും. ആ ടീമിന്റെ കൂടെ നില്‍ക്കും. അദ്ദേഹത്തിന്റെ കൂടെ ഏറ്റവും നല്ല സിനിമകള്‍ ചെയ്ത ടീമിന്റെ കൂടെ പിന്നെയും പിന്നെയും വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കും. അത് ഫഹദിന്റെ ഏറ്റവും വലിയ ക്വാളിറ്റിയാണ്.
പിന്നെ പൃഥ്വിരാജിനെ ഈ ഗ്രൂപ്പില്‍ പറയാന്‍ പറ്റുമോ എന്നറിയില്ല. കാരണം അദ്ദേഹം ഞങ്ങളെക്കാളും ഒരുപാട് സീനിയറാണ്. അദ്ദേഹത്തിന്റെ ഒരു കമാന്‍ഡിങ് പവര്‍, അദ്ദേഹം തീരുമാനമെടുക്കുന്നത്, അദ്ദേഹം സിനിമയെ മനസിലാക്കുന്നത്, ടെക്‌നിക്കല്‍ നോളേജ് – അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
എല്ലാവരും ഓരോ രീതിയില്‍ നമ്മളെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അതില്‍ റോഷന്‍ വരെ ഉണ്ട്.
റോഷന്റെ കൂടെ കൊത്ത് സിനിമ ഷൂട്ട് ചെയ്ത സമയത്താണ് മനസിലാക്കിയത് എന്തൊരു നല്ല കോ ആക്ടറാണ് റോഷന്‍ എന്ന്. തിയേറ്റര്‍ ബാക്ക്ഗ്രൗണ്ട് ഉണ്ട്, ഒരുപാട് പുസ്തകങ്ങള്‍ വായിക്കും, ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, ഒരുപാട് ആളുകളുമായി ഇന്ററാക്ട് ചെയ്തിട്ടുണ്ട്.
റോഷനുമായി സംസാരിച്ചിരിക്കാന്‍ ഭയങ്കര രസമാണ്. നല്ല വിവരമുള്ള, സെന്‍സിബിള്‍ ആയ ആളാണ്.
കൂടെ നില്‍ക്കുന്ന എല്ലാവരുമായും ഇതുണ്ട്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എല്ലാവരുമായും ഇന്ററാക്ട് ചെയ്യുമ്പോഴാണ് മനസിലാക്കുക ഇവര്‍ക്കെല്ലാം ഒരു ഐഡന്റിറ്റിയുണ്ട്. അതെല്ലാം എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്,” ആസിഫ് അലി പറഞ്ഞു.
രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയുമാണ് ആസിഫിന്റെതായി റിലീസിനൊരുങ്ങി നില്‍ക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
സിബി തോമസ്, ശ്രീജിത് ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Content Highlight: Asif Ali about the young actors who influenced him