ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു. വനിതാ സിംഗിള്‍സില്‍ സെമിയിലെത്തിയ സൈന നേഹ്‌വാളിലൂടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്.
ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ നേട്ടം. സ്‌കോര്‍: 21-18, 21-16.
വിജയത്തോടെ സൈന വെങ്കലം ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ചൈനീസ് തായെപെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.
ഇന്ന് രണ്ട് വെള്ളി മെഡലും ഇന്ത്യ നേടിയിട്ടുണ്ട്. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. 1982-ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്.
ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.
WATCH THIS VIDEO: