സാമൂഹ്യക്ഷേമ പരിപാടികള്‍ “ചെലവുചുരുക്കലി”ന്റെ ഭാഗമായി വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും പതിനായിരം കോടി ഡോളര്‍ ചിലവില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ചാര പ്രവര്‍ത്തനത്തിന്റെ ഹൈടെക് ശൃംഖലയെ അനിവാര്യമാക്കും വിധത്തില്‍ ഏത് തരം ആഭ്യന്തരവിദേശ നയങ്ങളാണ് ഭരണഘടനാ വിരുദ്ധമായും നിയമബാഹ്യമായും തിരുത്തിയിരിക്കുന്നത് ?
എസ്സേയ്‌സ് / ജെയിംസ് പെട്രാസ്
മൊഴിമാറ്റം / കെ.എം വേണുഗോപാലന്‍
##അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ഉള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ സ്വകാര്യ സംഭാഷണം ചോര്‍ത്താന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(N.S.A) യെ ഉപയോഗപ്പെടുത്തുന്ന ##ഒബാമ ഭരണകൂടത്തിന്റെ ചെയ്തികള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.[]
ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ പൗരാവകാശ സംഘടനകളുടെ പ്രതിഷേധവും മാധ്യമങ്ങളിലെ ഭേദപ്പെട്ട കവറേജും ഉണ്ടായിട്ടുപോലും അമേരിക്കയില്‍ വന്‍ തോതില്‍ ബഹുജനരോഷം ഉണ്ടായില്ല.
##റിപ്പബ്ലിക്കന്‍ ആവട്ടെ ##ഡെമോക്രാറ്റിന്‍ ആവട്ടെ ജനപ്രതിനിധി സഭകളുടെ നേതാക്കളും ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരും ഭരണകൂടത്തിന്റെ അഭൂതപൂര്‍വ്വമായ ആഭ്യന്തര ചാര പ്രവര്‍ത്തനത്തെ പിന്താങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
ഇത്രയും വ്യാപകമായവിധത്തില്‍ പൗരന്‍മാര്‍ക്കെതിരെ നടത്തുന്ന ##ചാരപ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടിട്ടും സെനറ്റിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലോ മറ്റുവിധത്തിലോ വിനിമയം ചെയ്യപ്പെടുന്ന ഓരോ സന്ദേശത്തെയും തുറന്നുവായിക്കുന്നതിനുള്ള സ്റ്റേറ്റിന്റെ അന്യായമായ അധികാരത്തെ പിന്താങ്ങുകയാണ് ചെയ്യുന്നത്.
പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ അറ്റോര്‍ണി ജനറല്‍ ഹോള്‍ഡറും ##എന്‍.എസ്.എയുടെ സാര്‍വ്വത്രിക ചാരപ്രവര്‍ത്തനത്തെ ശക്തമായി ന്യായീകരിക്കുകയാണ്.
ജെയിംസ് പെട്രാസ് ന്യൂയോര്‍ക്കിലെ ബിംഗ്ഹാംടണ്‍ സര്‍വ്വകലാശാല, സെയിന്റ് മാരീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സോഷ്യോളജി പ്രൊഫസര്‍. ഗ്ലോബലൈസേഷന്‍ അണ്‍ മാസ്‌ക്ഡ്(zed Books) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ലാറ്റിന്‍ അമേരിക്കന്‍, മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബ്രസീലിലും അര്‍ജന്റീനയിലും പ്രവര്‍ത്തിക്കുന്ന ഭൂരഹിതരുടേയും തൊഴില്‍ രഹിതരടേയും സംഘടനയുടെ ഉപദേഷ്ടാവ്. ക്ലാസ് സ്ട്രഗ്ള്‍ എന്ന സംഘടനയില്‍ ദീര്‍ഘകാലാംഗത്വമുള്ള പ്രമുഖനായ ഇടതുപക്ഷ ബുദ്ധിജീവി. സാമ്രാജ്യവിരുദ്ധനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. |
ബ്ലോഗ് വിലാസം: http://petras.lahaine.org/
പല നിയമജ്ഞരും പറയുന്നതുപോലെ ഇത്തരം ചാരപ്രവര്‍ത്തനം “സ്വകാര്യതയുടെ ലംഘനം” മാത്രമല്ല, വ്യാപകമായ രഹസ്യപ്പോലീസ് സംവിധാനവും സിവില്‍ സമൂഹത്തിലേക്ക് തുളച്ചുകയറി നിയന്ത്രണം കൈയാളാനുള്ള അതിന്റെ സജ്ജീകരണങ്ങളും വിരല്‍ചൂണ്ടുന്നത് കേവലം സ്വകാര്യതയുടെ മേലെയുള്ള കയ്യേറ്റത്തെയോ പൗരസ്വാതന്ത്ര്യനിഷേധത്തെയോ മാത്രമല്ല തീര്‍ച്ചയായും മേല്‍പ്പറഞ്ഞവയെല്ലാം സുപ്രധാനമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ആ അര്‍ത്ഥത്തില്‍ ഭരണഘടനയുടേയും നിയമത്തിന്റേയും പ്രശ്‌നങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ശരിയുമാണ്. പക്ഷേ അതിനുമപ്പുറത്തേക്ക് പോകാന്‍ അവര്‍ തയ്യാറാകുന്നില്ല.
മേല്‍പ്പറഞ്ഞ അവകാശനിഷേധങ്ങള്‍ക്കും സ്വകാര്യതയ്ക്കും അവകാശങ്ങള്‍ക്കുമേലുള്ള കയ്യേറ്റങ്ങള്‍ക്കും ആധാരണായ മൗലികമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ അവര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഇത്രയും വ്യാപകമായ പോലീസ് സംവിധാനങ്ങളും പൗരന്‍മാര്‍ക്കെതിരെയുള്ള സാര്‍വ്വത്രികമായ ചാര പ്രവര്‍ത്തനവും ഒരു ഭരണവ്യവവസ്ഥയുടെ മുഖമുദ്ര തന്നെയായി മാറുന്നത്?
ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള എല്ലാ സ്വാതന്ത്ര്യങ്ങളെയും റദ്ദു ചെയ്യാന്‍ ഭരണനിര്‍വ്വഹണ വിഭാഗവും നിയമ നിര്‍മ്മാണ സ്ഥാപനങ്ങളും, ജുഡീഷ്യറിയും പരസ്യമായി രംഗത്ത് വരുന്നത് എന്തുകൊണ്ടാണ്?
തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ പൗരാവകാശങ്ങള്‍ക്കെതിരെയും ഭരണകൂടം ജനങ്ങള്‍ക്കെതിരെ നടത്തുന്ന സാര്‍വ്വത്രികമായ ചാര പ്രവര്‍ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നതിന്റെ രഹസ്യം എന്താണ്?
ഏത് തരം രാഷ്ട്രീയമാണ് ഒരു പോലീസ് സ്‌റ്റേറ്റിനെ അനിവാര്യമാക്കിത്തീര്‍ക്കുന്നത്? സാമൂഹ്യക്ഷേമ പരിപാടികള്‍ “ചെലവുചുരുക്കലി”ന്റെ ഭാഗമായി വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും പതിനായിരം കോടി ഡോളര്‍ ചിലവില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ചാര പ്രവര്‍ത്തനത്തിന്റെ ഹൈടെക് ശൃംഖലയെ അനിവാര്യമാക്കും വിധത്തില്‍ ഏത് തരം ആഭ്യന്തരവിദേശ നയങ്ങളാണ് ഭരണഘടനാ വിരുദ്ധമായും നിയമബാഹ്യമായും തിരുത്തിയിരിക്കുന്നത് ?
അടുത്ത പേജില്‍ തുടരുന്നു
ഏത് തരം രാഷ്ട്രീയമാണ് ഒരു പോലീസ് സ്‌റ്റേറ്റിനെ അനിവാര്യമാക്കിത്തീര്‍ക്കുന്നത്? സാമൂഹ്യക്ഷേമ പരിപാടികള്‍ “ചെലവുചുരുക്കലി”ന്റെ ഭാഗമായി വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും പതിനായിരം കോടി ഡോളര്‍ ചിലവില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ചാര പ്രവര്‍ത്തനത്തിന്റെ ഹൈടെക് ശൃംഖലയെ അനിവാര്യമാക്കും വിധത്തില്‍ ഏത് തരം ആഭ്യന്തരവിദേശ നയങ്ങളാണ് ഭരണഘടനാ വിരുദ്ധമായും നിയമബാഹ്യമായും തിരുത്തിയിരിക്കുന്നത് ?
രണ്ടാമത് ഒരു വിഭാഗം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത് ഭരണകൂടം ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നതുസംബന്ധിച്ചാണ്. ഇതുവരേയും വിമര്‍ശകര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുസംബന്ധിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ.
എന്നാല്‍ ഒരിക്കല്‍ വ്യക്തികളെയോ ഗ്രൂപ്പുകളേയോ, പ്രസ്ഥാനങ്ങളേയോ ഉന്നമിടുന്ന ഭരണകൂടചാരന്‍മാര്‍ ജനങ്ങളില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത് എന്ന പ്രശ്‌നം ഇതേവരെ അവഗണിക്കപ്പെട്ടിരിക്കുകയാണ്.[]
ആഭ്യന്തര ചാരവലയങ്ങള്‍ കൈമാറുന്ന രഹസ്യ വിവരങ്ങള്‍ വെച്ച് ഭരണകൂടം ഇരകളെ “ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി”യായി പരിഗണിച്ചു തുടങ്ങുമ്പോള്‍ മുതല്‍ നടക്കുന്ന രഹസ്യ ഓപ്പറേഷനുകള്‍ തുറന്നുകാട്ടുകയാവണം അടുത്ത നടപടി.
പോലീസ് സ്‌റ്റേറ്റിന് പിന്നിലെ രാഷ്ട്രീയം
ദൂരവ്യാപക വിനാശങ്ങള്‍ ഉണ്ടാക്കുന്ന ആഭ്യന്തര നയവും വിദേശനയവും ഭരണകൂടം നിര്‍ബന്ധ ബുദ്ധിയോടെ പിന്തുടരുന്നതിന്റെ ഫലമായിട്ടാണ് അടിസ്ഥാനപരമായും ഭരണകൂടം തന്നെ ബൃഹത്തായ ചാര ഉപകരണമായി പരിവര്‍ത്തിക്കപ്പെടുന്നത്.
സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണത്തോടുള്ള ഒരു പ്രതികരണം ആയിട്ടായിരുന്നില്ല പോലീസ് സ്‌റ്റേറ്റ് കൂടുതല്‍ വിപുലീകൃത രൂപവും ഭാവവും ആര്‍ജ്ജിച്ചത്. രഹസ്യപ്പോലീസിന്റെ എണ്ണത്തിലുള്ള വര്‍ദ്ധന, പോലീസ് ബഡ്ജറ്റിന്റെ കുത്തനെയുള്ള വളര്‍ച്ച പൗരന്‍മാര്‍ നടത്തുന്ന ആശവിനിമയങ്ങള്‍ എല്ലാം മണത്തും തുളച്ചും തുരന്നും നോക്കുന്ന സ്വകാര്യതയ്‌ക്കെതിരായ അതിക്രമണം എന്നിവയുണ്ടായത്.
ലോകത്താകെ യുദ്ധം നടത്താന്‍ ഭരണകൂടം ഇറങ്ങിത്തിരിച്ചതിന് പിറകെയാണ് അമേരിക്കന്‍ ആഗോള നയത്തെ സൈനികവല്‍ക്കരിക്കാനുള്ള തീരുമാനങ്ങളുടെ ഫലമായി സാമൂഹ്യക്ഷേമ നടപടികളില്‍ നിന്നും വന്‍ തോതില്‍ ബജറ്റ് വിഹിതങ്ങള്‍ പിന്‍വലിച്ച് അവ സാമ്രാജ്യ സ്ഥാപനത്തിലേക്ക് തിരിച്ചുവിടാന്‍ ഇടയായി, വാള്‍സ്ട്രീറ്റിനെ രക്ഷപ്പെടുത്താനായി പൊതുജനാരോഗ്യവും സാമൂഹ്യ സുരക്ഷിതത്വവും ബലി കഴിക്കുകയായിരുന്നു.
വന്‍കിട ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലാഭം ഉറപ്പിച്ചുകൊടുക്കാനായി തൊഴിലാളികളും ജീവനക്കാരുമായ സാധാരണ ജനതയുടെ മേല്‍ അധിക നികുതി ഭാരം ചുമത്തപ്പെട്ടു.
വിദേശത്തു നടക്കുന്ന നീണ്ടുനില്‍ക്കുന്നതും വ്യാപകവുമായ യുദ്ധങ്ങള്‍ ആഭ്യന്തരമായി പൗരന്‍മാരുടെ ക്ഷേമവിഹിതം കവര്‍ന്നെടുത്തുകൊണ്ടായിരുന്നു. കോടിക്കണക്കിന് അമേരിക്കന്‍ പൗരന്‍മാരുടെ ജീവിത നിലവാരം ഇന്ന് പൂര്‍വ്വാധികം താഴേക്ക് പോയിരിക്കുയും അവരില്‍ അസംതൃപ്തി പെരുകിയിരിക്കുകയും ആണ്.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ ( ഒക്യുപൈ വാള്‍ സ്ട്രീറ്റ് ) അമേരിക്കന്‍ ജനതയുടെ എണ്‍പത് ശതമാനം പേര്‍ അനുകൂലിച്ചു എന്ന യാഥാര്‍ത്ഥ്യം ഭരണകൂടത്തെ അമ്പരപ്പിച്ചു.
ഇതിനോടുള്ള പ്രതികരണമായിട്ടാണ് അമേരിക്കന്‍ ഭരണകൂടം പോലീസ് ഭരണകൂടമാകാന്‍ കൂടുതല്‍ സന്നദ്ധത കാട്ടുന്നത്. ഇപ്പോള്‍ നടക്കുന്ന വന്‍തോതിലുള്ള ചാരപ്രവര്‍ത്തനം (mass spying) സാമ്രാജ്യത്വ യുദ്ധങ്ങളേയും ആഭ്യന്തര ക്ഷേമ പദ്ധതികള്‍ക്കെതിരായ ആക്രമണങ്ങളേയും ഒരേസമയം എതിര്‍ക്കുന്ന പൗരന്‍മാരെ തിരിച്ചറിയാന്‍ വേണ്ടിയാണ്.
അവരെ “സുരക്ഷിതത്വ ഭീഷണി ” എന്ന നിലയില്‍ ചിത്രീകരിക്കുമ്പോള്‍ നിയമ ബാഹ്യമായ പോലീസ് അധികാരം ഉപയോഗിച്ച് അവരെ നിയന്ത്രിക്കുന്നത് സാധൂകരിക്കപ്പെടും.
പ്രസിഡന്റിന്റെ യുദ്ധ കാലാധികരങ്ങളുടെ വിപുലീകരണത്തിന് അകമ്പടിയായി ഭരണകൂടത്തിന്റെ രഹസ്യപ്പോലീസ് സംവിധാനത്തിന്റേയും വലിപ്പത്തിലും പരിധിയിലും വിപുലീകരണം ഉണ്ടായിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലെ ഡ്രോണ്‍ ആക്രമണത്തിനുള്ള പ്രസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ എത്രത്തോളം ഏറുന്നുവോ, അത്രയും തനിക്ക് ചുറ്റുമുള്ള വരേണ്യരുടെ വലയത്തിന് പൗരന്മാരുടെ മേലെ നിരീക്ഷണം നടത്തി ജനരോഷത്തെ തടയിടാന്‍ ശ്രമിക്കേണ്ടത് ആവശ്യമായി വരുന്നു.
അതുപോലെ മറ്റ് രാജ്യങ്ങളുടെ എണ്ണം ഏറും തോറും ആഭ്യന്തര എതിര്‍പ്പിന് തടയിടാന്‍ സഹായകമായ വിധത്തില്‍ വിയോജിപ്പുള്ള പൗരന്‍മാര്‍ക്കെതിരെ പോലീസ് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിത്തീരുന്നു.
ഈ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പൗരന്‍മാര്‍ക്കെതിരെയുള്ള വ്യാപകമായ ചാരപ്രവര്‍ത്തനം ഒരു “മുന്‍കരുതല്‍ നടപടി” ആയി സാധൂകരണം തേടുന്നു.
അടുത്ത പേജില്‍ തുടരുന്നു
” ഭീകരതയ്‌ക്കെതിരായ യുദ്ധ”ത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അവസാനമില്ലാത്ത യുദ്ധ പരമ്പരകള്‍ക്ക് വേണ്ട പണം കണ്ടെത്തുന്നതിനായി തൊഴിലാളി-മധ്യവര്‍ഗങ്ങളില്‍പ്പെട്ട അമേരിക്കക്കാരുടെ ജീവിത നിലവാരം തകര്‍ക്കേണ്ടി വരുന്നു എന്നതാണ് സ്വന്തം പൗരന്‍മാര്‍ക്കെതിരെ ഭരണകൂടം വ്യാപകമായ സൈബര്‍ യുദ്ധത്തിലേര്‍പ്പെടാനുള്ള കാരണം.
പോലീസ്- ഭരണകൂട നടപടികള്‍ എത്ര കണ്ട് ശാന്തമാകുന്നുവോ അത്ര കണ്ട് ഭീതിയും അരക്ഷിത ബോധവും ആണ് ഭരണകൂടവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പൗരന്‍മാരിലും ആക്ടിവിസ്റ്റുകളിലും അവ ഉണ്ടാക്കുന്നത്.[]
” ഭീകരതയ്‌ക്കെതിരായ യുദ്ധ”ത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അവസാനമില്ലാത്ത യുദ്ധ പരമ്പരകള്‍ക്ക് വേണ്ട പണം കണ്ടെത്തുന്നതിനായി തൊഴിലാളി-മധ്യവര്‍ഗങ്ങളില്‍പ്പെട്ട അമേരിക്കക്കാരുടെ ജീവിത നിലവാരം തകര്‍ക്കേണ്ടി വരുന്നു എന്നതാണ് സ്വന്തം പൗരന്‍മാര്‍ക്കെതിരെ ഭരണകൂടം വ്യാപകമായ സൈബര്‍ യുദ്ധത്തിലേര്‍പ്പെടാനുള്ള കാരണം.
അതിനാല്‍ പ്രശ്‌നം വ്യക്തിഗതമായ സ്വകാര്യതയുടെ മേലെയുള്ള ആക്രമണത്തിന്റേതു മാത്രം അല്ല, അടിസ്ഥാനപരമായ പ്രശ്‌നം ഭരണകൂടത്തിന്റെ തെറ്റായ സാമൂഹ്യ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നത വെച്ചുപുലര്‍ത്താനും സംഘടിതമായി പ്രതിഷേധിക്കാനുമുള്ള അവകാശം അടിച്ചമര്‍ത്തപ്പെടുന്നു എന്നതാണ്.
ഒരു ദശലക്ഷത്തോളം ഉദ്യോഗസ്ഥന്‍മാരുള്ള വിവരശേഖരണം നടത്തുന്നവരുടെ വന്‍ പടയും പതിനായിരക്കണക്കിന് ” ഫീല്‍ഡ് ഓപ്പറേറ്റര്‍” മാരും വിശ്ലേഷകരും കുറ്റാന്വേഷകരും എല്ലാം അടങ്ങിയ ബൃഹത്തായതും സ്ഥിര സ്വഭാവമുള്ളതുമായ ബ്യൂറോക്രാറ്റിന്‍ സ്ഥാപനങ്ങള്‍ ഇന്ന് ഏറെയാണ്.
അവയുടെ പ്രവര്‍ത്തനം വിമതന്‍മാരായ പൗരന്‍മാരെ ‘ സുരക്ഷിതത്വ ഭീഷണി’ യായി ചിത്രീകരിക്കുന്നതിന് വേണ്ടിയും ഭരണവര്‍ഗ്ഗത്തിന്റെ ഇംഗിതങ്ങള്‍ അനുസരിച്ച് അത്തരക്കാരെ ശിക്ഷിക്കുന്നതിന് വേണ്ടി മാത്രം ഉള്ളതാണ്.
അവയുടെ പ്രവര്‍ത്തനം വിമതന്‍മാരായ പൗരന്‍മാരെ ” സുരക്ഷിതത്വ ഭീഷണി” യായി ചിത്രീകരിക്കുന്നതിന് വേണ്ടിയും ഭരണവര്‍ഗ്ഗത്തിന്റെ ഇംഗിതങ്ങള്‍ അനുസരിച്ച് അത്തരക്കാരെ ശിക്ഷിക്കുന്നതിന് വേണ്ടി മാത്രം ഉള്ളതാണ്.
മേല്‍ വിവരിച്ച തരം പോലീസ് ഭരണകൂടത്തിന് അതിന്റെ രക്ഷയ്ക്കും അതിജീവനത്തിനും വേണ്ടി സ്വന്തമായ നിയമങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പെന്‍ഡഗണുമായിപ്പോലും മത്സരിക്കാനാവും വിധത്തില്‍ അതിന് സ്വന്തമായ ബന്ധങ്ങളും കണ്ണികളും ഉണ്ട്.
പോലീസ് വാള്‍സ്ട്രീറ്റിലെ അതിന്റെ യജമാനന്‍മാരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നു. ബഹുജന മാധ്യമങ്ങളുമായി അത് സവിശേഷമായ കണ്ണികള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ ##മാധ്യമങ്ങളെപ്പോലും ചാരപ്രവര്‍ത്തനത്തിന്റെയും നിരീക്ഷണത്തിന്റേയും പരിധിയില്‍ നിര്‍ത്താനും അത് ബാധ്യസ്ഥമാണ്.
നിയമബാഹ്യമായ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ കയ്യില്‍ ഉള്ള ഒരു ഉപകരണമാണ് പോലീസ് സ്‌റ്റേറ്റ് എങ്കിലും ഭരണപരമായ സംഗതികളില്‍ അത് ഒരു പരിധിവരെ സ്വയം “നിര്‍ണയാധികാരം” കരസ്ഥമാക്കിയിരിക്കുന്നു.
വിമത സ്വഭാവമുള്ള പെരുമാറ്റം എവിടെ നിന്ന് ആരില്‍ നിന്ന് വരുന്നു എന്ന് നിര്‍ണയിക്കുന്ന കാര്യത്തിലാണ് അങ്ങനെയൊരു പ്രത്യേകാധികാരം അതിന് ഉള്ളത്. അതിന്റെ അങ്ങോളമിങ്ങോളമുള്ള കെട്ടുറപ്പ്, മുകളിലും താഴെയും നടക്കുന്ന ഏത് പ്രവര്‍ത്തിയേയും കണ്ണടച്ച് ന്യായീകരിക്കുന്ന ശ്രേണീബദ്ധതയും അച്ചടക്കവും എന്നിവ എടുത്തുപറയേണ്ടതാണ്.
പതിനായിരക്കണക്കിന് സിവിലിയന്‍ ചാര പ്രവര്‍ത്തകരില്‍ നിന്നും ഒരു എഡ്വേര്‍ഡ് സ്‌നോഡന്‍ മാത്രമാണ് ഒരു “വിസില്‍ മുഴക്കുന്നയാളാ”യി ഉയര്‍ന്നു വന്നത്. ഇത് പൊതുനിയമത്തിന് ഒരു അപവാദം മാത്രമാണ്; യൂറോപ്പിലേയും വടക്കനമേരിക്കയിലേയും മാഫിയാകുടുംബങ്ങളില്‍ നിന്നുണ്ടാകാനിടയുള്ള കൂറുമാറ്റങ്ങളുടെയത്ര പോലും കൂറുമാറ്റം ദശലക്ഷത്തിലേറെ അംഗങ്ങളുള്ള യു.എസ് ചാരശൃംഖലയ്ക്കുള്ളില്‍ പ്രതീക്ഷിക്കാനാവില്ല.
ആഭ്യന്തര ചാരശൃംഖലയുടെ ഉപകരണത്തിന് കൂസലില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് രാജ്യത്തിനുള്ളിലും വിദേശത്തും ഉള്ള അതിന്റെ ശക്തരായ കൂട്ടാളികളുടെ സഹായത്തോടെയാണ്.
ഇതിന്റെ ഓപ്പറേഷനുകള്‍ക്ക് ദി്വകക്ഷി സംവിധാനത്തെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ എല്ലാ പിന്തണയും നല്‍കിപ്പോരുന്നു. ഇന്റേണല്‍ റവന്യൂ റിസര്‍വ് തുടങ്ങിയ മറ്റ് സര്‍ക്കാര്‍ ഘടകങ്ങള്‍ വ്യക്തികളേയും ഗ്രൂപ്പുകളേയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിലും അവരെ പിന്‍തുടരുന്നതിലും എല്ലാ സഹകരണവും നല്‍കി വരുന്നു.
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി( N.S.A) യുടെ വിദേശത്തുളള മുഖ്യ കൂട്ടാളി ഇസ്രായേല്‍ ഭരണകൂടമാണെന്ന് ഒരു ഇസ്രയേലി പത്രം ഇയ്യിടെ വെളിപ്പെടുത്തി(Hartez , ജൂണ്‍ 8, 2013 ) ##ഇസ്രായേലിന്റെ രഹസ്യപ്പോലീസ് സംഘടനയായ മൊസാദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെര്‍മിറ്റ്, നാറസ് എന്നീ രണ്ട് ഹൈടെക് കമ്പനികളാണ് എന്‍ എസ് എയ്ക്ക് ചാരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള സോഫ്റ്റ് വെയര്‍ നല്‍കുന്നത്.ഇസ്രയേല്‍ സയണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനപരമായ നിലപാട് വെച്ചുപുലര്‍ത്തുന്ന അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ ചാര പ്രവര്‍ത്തനം നടത്താന്‍ ഇത് ഇസ്രായേലിനും ഒരു വാതില്‍ തുറന്നു കൊടുത്തു.
അടുത്ത പേജില്‍ തുടരുന്നു
ജൂത ഉടമസ്ഥതയിലുള്ള അന്‍പത്തി രണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ സ്വാധീനിച്ചതുമൂലമാണ് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് അധികാരികള്‍ ഇസ്രായേലിനെതിരെ എടുത്ത ഡസന്‍ കണക്കിന് ചാരക്കേസുകള്‍ പിന്‍വലിക്കപ്പെട്ടത്.
ബിസിനസ്സ് വ്യവസായ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്വകാര്യ വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും ഇസ്രായേലിന് ചോര്‍ത്തിക്കൊടുക്കുന്നത് മേല്‍പ്പറഞ്ഞ വിഭാഗം സോഫ്റ്റ് വെയര്‍ കമ്പനികള്‍ വഴിയാണെന്ന് ഒരു വിമര്‍ശനകനും എഴുത്തുകാരനുമായ സ്റ്റീവ് ലെന്‍മാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[]
##ജൂത ഉടമസ്ഥതയിലുള്ള അന്‍പത്തി രണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ സ്വാധീനിച്ചതുമൂലമാണ് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് അധികാരികള്‍ ഇസ്രായേലിനെതിരെ എടുത്ത ഡസന്‍ കണക്കിന് ചാരക്കേസുകള്‍ പിന്‍വലിക്കപ്പെട്ടത്.
അമേരിക്കന്‍ ചാരസംവിധാനത്തിലെ ഇസ്രായേല്‍ ബന്ദം നിമിത്തമാണ് യു.എസ് പൗരന്‍മാരുടെ സുരക്ഷിതത്വത്തെപ്പോലും അപകടത്തിലാക്കുന്ന അതിന്റെ പ്രവര്‍ത്തന ശൈലിയിലേക്കും രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കും വെളിച്ചം വീശുന്ന യാതൊരു അന്വേഷണത്തിനും അമേരിക്കന്‍ ഭരണകൂടം തുനിയാത്തത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് സംഭവങ്ങളെങ്കിലും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. പെന്‍സില്‍ വാനിയയിലെ ആഭ്യന്തര സുരക്ഷാ വിഭാഗം ഇസ്രായേല്‍ സുരക്ഷാ ” വിദഗ്ദ്ധ”രുടെ സേവനം കരാര്‍ ചെയ്തതുമൂലം ആ സംസ്ഥാനത്തെ പരിസ്ഥിതി പ്രവര്‍ത്തകരേയും ഭരണകൂട വിമര്‍ശകരേയും അതിഭീകരമായി അടിച്ചമര്‍ത്തുകയുണ്ടായി.
ഇസ്രയേലി ഉപദേഷ്ടാക്കള്‍ വിമര്‍ശകരെ “അല്‍ഖയ്ദ”ക്ക് തുല്യരായ ഭീകരവാദികളായി വിശേഷിപ്പിക്കുകയുണ്ടായി. 2010 ല്‍ oHS ഡയരക്ടര്‍ ആയിരുന്ന ജെയിസംസ് പവേഴ്‌സ് ഇതേത്തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായി.
2013 ല്‍, ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ജിന്‍മെല്‍ഗ്രീവി അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും മുന്‍ IDF ഓഫീസറും ആയിരുന്ന ഗോലാന്‍ സിപെല്‍ എന്ന വ്യക്തിയെ ന്യൂജേഴ്‌സി സംസ്ഥാനത്തിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ആയി നിയമിച്ചു.
എന്നാല്‍ 2004 ല്‍ തന്നെ ഈ വ്യക്തി ബ്ലാക് മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ജിം മെല്‍ ഗ്രീവിക് രാജിവെക്കേണ്ടി വന്നു. ഈ രണ്ട് സംഭവങ്ങളും അമേരിക്കയില്‍ നടക്കുന്ന ആഭ്യന്തര മര്‍ദ്ദന വാഴ്ചയില്‍ ഇസ്രയേലിന്റെ പോലീസ് ഭരണകൂട മാതൃകയ്ക്ക് എന്തുമാത്രം ആഴത്തിലുള്ള വേരോട്ടമുണ്ടെന്ന് കാണിക്കുന്നു.
ചാരപ്രവര്‍ത്തനത്തിന് നിര്‍ണായകത്വമുള്ള ഭരണകൂടത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വിവക്ഷകള്‍
പൗരന്മാര്‍ക്കെതിരായ വ്യാപകമായ ചാരപ്രവര്‍ത്തന ശൃംഖലയെ സാധ്യമായത്ര തുറന്ന് കാട്ടലും അതിനെ അപലപിക്കലും ഒരു നല്ല കാല്‍വെപ്പ് ആണെന്നതില്‍ സംശയമില്ല.
ഇസ്രയേലി ഉപദേഷ്ടാക്കള്‍ വിമര്‍ശകരെ “അല്‍ഖയ്ദ”ക്ക് തുല്യരായ ഭീകരവാദികളായി വിശേഷിപ്പിക്കുകയുണ്ടായി
പക്ഷേ അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരു സംഗതി ഈ ചാരപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടം എന്താണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന വിഷയമാണ്. ഭരണകൂടം ദശലക്ഷക്കണക്കിന് പൗരന്മാരെ നിരീക്ഷണത്തിലാക്കുന്നു.
ഇത് ഭരണത്തലവന്‍മാരും കോണ്‍ഗ്രസിലെ രാഷ്ട്രീയ നേതാക്കളുമെല്ലാം അംഗീകരിക്കുന്ന ഒരു പ്രവര്‍ത്തിയാണെന്ന് നാം മനസിലാക്കുന്നു. പക്ഷേ “”സംശയിക്കുന്ന വ്യക്തികളെ”” എങ്ങിനെയാണ് കണ്ടെത്തുന്നതെന്നും അവരെ പിന്നെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും സംബന്ധിച്ച് നമുക്ക് അപര്യാപ്തവും ഭാഗികവും ആയ വിവരങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.
ചാര പ്രവര്‍ത്തന ശൃംഖലയില്‍ മുഖ്യമായ പങ്ക് വഹിക്കുന്നവര്‍ “” സുരക്ഷിതത്വ ഭീഷണി “” വ്യക്തികളില്‍ ആരോപിക്കാനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും അതനുസരിച്ച് ഇരകളെ “കണ്ടെത്തു”കയും ചെയ്യുന്നവരാണ്.
ആഭ്യന്തര നയങ്ങളേയും വിദേശ നയത്തേയും വിമര്‍ശിക്കുന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ എല്ലാം “” അപകടകാരികള്‍ “” ആണ്. അത്തരം ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധിക്കുന്നവര്‍ “” കൂടുതല്‍ അപകടകാരികള്‍”” മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ ഏതായാലും ഒരു നിയമവും ലംഘിച്ചിരിക്കണം എന്നില്ല.
ചാര പ്രവര്‍ത്തന ശൃംഖലയുടെ നടത്തിപ്പുകാരെ സംബന്ധിച്ച് പൗരന്‍മാര്‍ നിയമം ലംഘിക്കുന്നുവോ ഇല്ലയോ എന്നതല്ല മുഖ്യവിഷയം, ഭരണകൂട ചാരന്‍മാരുടെ ഭാഗത്ത് നിന്ന് പൗരന്‍മാര്‍ക്കെതിരെയുണ്ടാകുന്ന നടപടികള്‍ നിയമവിധേയമാണോ എന്നതും പ്രശ്‌നമല്ല.
അടുത്ത പേജില്‍ തുടരുന്നു
രഹസ്യപ്പോലീസിന്റെ എണ്ണം എത്ര കൂടുന്നുവോ അത്രയും അതിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളും വിപുലമായിത്തീരുന്നു. ആഭ്യന്തര സാമ്പത്തിക നയം എത്ര ജനവിരുദ്ധമാകുന്നുവോ അത്ര കണ്ട് രാഷ്ട്രീയ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭീതിയും പൗരന്‍മാരെ സംശയിക്കാനുള്ള പ്രവണതയും വര്‍ദ്ധിച്ചുവരുന്നു.
“സുരക്ഷിതത്വ ഭീഷണി” യെ നിര്‍വഹിചിക്കുന്ന മാനദണ്ഡങ്ങള്‍ ഭരണഘടനാവിധേയത്വത്തിനും അതുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ക്കും എല്ലാം അതീതമോ അപ്രാപ്യമോ ആണ്.[]
നിയമവിധേയമായി ഭരണകൂടത്തെ വിമര്‍ശിക്കുന്ന നിരവധി വ്യക്തികള്‍ക്കെതിരെ ചാരദൃഷ്ടികള്‍ ഉറപ്പിക്കപ്പെട്ടതായി ധാരാളം അനുഭവങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. അത്തരം വ്യക്തികളെ പിന്നീട് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്.
അവരുടേയും കുടുംബങ്ങങ്ങളുടേയും സുഹൃത്തുക്കളുടേയും ജീവിതങ്ങള്‍ തന്നെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് പണിസ്ഥലങ്ങളിലും ഓഫീസുകളും വീടുകളും ചാരദൃഷ്ടിയുടെ പ്രവര്‍ത്തനത്തിന്റെ മേച്ചില്‍ സ്ഥലങ്ങള്‍ ആയിട്ടുണ്ട്.
“”സംശയിക്കപ്പെടുന്നവരുടെ “” കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനേകം ഭയപ്പെടുത്തലുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയരാകേണ്ടി വന്നിട്ടുണ്ട്. പോലീസ് ഭരണകൂടത്തിന്റെ വ്യാപകമായ ചെയ്തികള്‍ സൃഷ്ടിച്ച ഭയത്തിന്റെ അന്തരീക്ഷം ആണ് ഭൂരിപക്ഷം പൗരന്‍മാരേയും വിമര്‍ശനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന് നമുക്കറിയാം.
പേരും മുഖവും ഇല്ലാത്ത ചാരദൃഷ്ടികളുടെ ഉടമകള്‍ പൗരന്‍മാര്‍ തമ്മില്‍ നടത്തുന്ന ഏത് ആശയവിനിമയത്തേയും പിടിച്ചെടുത്ത് “” സുരക്ഷിതത്വ ഭീഷണി”” ആയി അവയെ മുദ്രകുത്തുന്നു.
ഇതുമൂലം ഏതൊരു വ്യക്തിയുടേയും പേര്‍ ഭീകരര്‍ ആകാന്‍ സാധ്യതയുള്ളവരുടെ അന്തമായി നീളുന്ന ലിസ്റ്റില്‍ ഇടം പിടിക്കുന്നു. ഭീകരന്‍മാരില്‍ നിന്ന് രക്ഷ വേണമെങ്കില്‍ പോലീസ് ഭരണകൂടം ഒരു അനിവാര്യതയാണെന്ന് വിശ്വസിക്കുന്ന പൗരന്‍മാര്‍ ഏറെയുണ്ടാകാമെങ്കിലും സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി മാത്രം ഭരണകൂട ഭീകരതയുടെ യുക്തിയെ പുണരാന്‍ നിര്‍ബന്ധിതരാകുന്നവരും, ” സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പേര് വരാതിരിക്കാന്‍ മാത്രം വീട്ടില്‍ നടത്തുന്ന പിറുപിറുക്കല്‍ പൊതുസ്ഥലത്ത് ഒഴിവാക്കുന്നവരും ആയ അമേരിക്കന്‍ പൗരന്‍മാര്‍ എത്രയോ അധികമാണ്.
രഹസ്യപ്പോലീസിന്റെ എണ്ണം എത്ര കൂടുന്നുവോ അത്രയും അതിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളും വിപുലമായിത്തീരുന്നു. ആഭ്യന്തര സാമ്പത്തിക നയം എത്ര ജനവിരുദ്ധമാകുന്നുവോ അത്ര കണ്ട് രാഷ്ട്രീയ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭീതിയും പൗരന്‍മാരെ സംശയിക്കാനുള്ള പ്രവണതയും വര്‍ദ്ധിച്ചുവരുന്നു.
പ്രസിഡന്റ് ഒബാമയും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുമായ അദ്ദേഹത്തിന്റെ കൂട്ടാളികളും പോലീസ് സ്‌റ്റേറ്റിന്റെ കാര്യക്ഷമതയിലും അതിന്റെ “” സുരക്ഷിതത്വ പാലന ശേഷിയിലും “” ഊറ്റം കൊള്ളുന്നത് പലപ്പോഴും നാം കാണുന്നു.
സംശയിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനേകം ഭയപ്പെടുത്തലുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയരാകേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ ഇന്ന് ബഹുഭൂരിപക്ഷം അമേരിക്കക്കാരും അറിയുന്ന ഒരു കാര്യം വിദേശത്ത് നടത്തുന്ന സാമ്രാജ്യത്വ യുദ്ധങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രാജ്യത്തിലെ പൗരന്‍മാരെ ഭരണകൂടം ഭീതിയിലാഴ്ത്തുന്നതെന്നാണ്.
പോലീസ് ഭരണ കൂടത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ഭീരുത്വപൂര്‍വം കീഴടങ്ങുമ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുന്ന വിധത്തില്‍ ജനക്ഷേമത്തിനുള്ള സാമ്പത്തിക വിഹിതം വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള പ്രേരണയായിരിക്കും അതിന്റെ പ്രത്യാഘാതം.
ചാരദൃഷ്ടികളെ തുറന്നു കാട്ടുക എന്നത് പ്രശ്‌ന പരിഹാരത്തിന്റെ ഒരു തുടക്കം മാത്രമാണെന്ന് എന്നാണ് അമേരിക്കന്‍ ജനത മനസ്സിലാക്കുക കനത്ത വിലയ്ക്ക് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ചിലവില്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യത്വത്തെ പൊളിച്ചടുക്കാതെ സുരക്ഷിതത്വവും സമ്പല്‍ സമൃദ്ധവുമായ ഒരു അമേരിക്ക ഒരിക്കലും സാധ്യമാകില്ലെന്നും ഇതിന് ഏറ്റവും അടിയന്തരമായി ആവശ്യമായിരിക്കുന്നത് പോലീസ് ഭരണകൂടം അവസാനിപ്പിക്കല്‍ ആണെന്നും എന്നാണ് അവര്‍ തിരിച്ചറിയുക ?
ഒറിജിനല്‍ http://petras.lahaine.org/ ല്‍ 14.06.2013 ല്‍ പ്രസിദ്ധീകൃതം