Advertisement
Sports News
ബുംറയെ വരെ ഞെട്ടിച്ച കുതിപ്പ്; ചരിത്രത്തില്‍ ഒന്നാമനാകാന്‍ അര്‍ഷ്ദീപ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 09:09 am
Friday, 31st January 2025, 2:39 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് (ജനുവരി 31ന്) മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. നിലവില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി യുവ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് കളത്തിലിറങ്ങിയില്ലായിരുന്നു. താരത്തിന് പകരം മുഹമ്മദ് ഷമിയാണ് ഇലവനില്‍ ഇടം നേടിയത്. എന്നാല്‍ നാലാം മത്സരത്തില്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചാല്‍ തകര്‍പ്പന്‍ നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

മത്സരത്തില്‍ വെറും രണ്ട് വിക്കറ്റ് നേടിയാല്‍ അര്‍ഷ്ദീപ് സിങ്ങിന് ഇന്ത്യയ്ക്ക് വേണ്ടി 100 ടി-20ഐ വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാകാനാണ് സാധിക്കുക. നിലവില്‍ ടി-20ഐയില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും അര്‍ഷ്ദീപിനാണ്. ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ പോലും ലിസ്റ്റില്‍ പിന്നില്‍ നില്‍ക്കുമ്പോഴാണ് അര്‍ഷ്ദീപ് ടി-20ഐയില്‍ കത്തിക്കയറുന്നത്.

ഏറ്റവും കൂടുതല്‍ ടി-20ഐ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം, വിക്കറ്റ്

അര്‍ഷ്ദീപ് സിങ് – 98

യുസ്വേന്ദ്ര ചാഹല്‍ – 96

ഹര്‍ദിക് പാണ്ഡ്യ – 94

ഭുവനേശ്വര്‍ കുമാര്‍ – 90

ജസ്പ്രീത് ബുംറ – 89

നിലവില്‍ 62 ടി-20 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് 98 വിക്കറ്റുകള്‍ നേടിയത്. അതില്‍ 4/9 എന്ന മികച്ച ബൗളിങ് പ്രകടനവും ഉള്‍പ്പെടുന്നു. 18.13 എന്ന ആവറേജിലാണ് താരത്തിന്റെ വിക്കറ്റ് വേട്ട. 8.28 എക്കോണമിയും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്.

Content Highlight: Arshdeep Singh Need Two Wickets For Achieve Great Record In T-20i