2026 ഫിഫ ലോകകപ്പിന് മുന്നോടിയായ യോഗ്യതാമത്സരത്തില്‍ ഉറുഗ്വയെ പരാജയപ്പെടുത്തി അര്‍ജന്റീന. സെന്റെനാരിയോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അര്‍ജന്റീനയുടെ തിയാഗോ അല്‍മാദ 68ാം മിനിട്ടില്‍ നേടിയ ഗോളാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
⚽ @Argentina 🇦🇷 1 (Thiago Almada) 🆚 #Uruguay 🇺🇾 0
👉 ¡Final del partido!
🔜 El Seleccionado Nacional jugará el próximo martes ante #Brasil 🇧🇷 pic.twitter.com/BaPYcOLgCi
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) March 22, 2025
സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയതെങ്കിലും കളത്തില്‍ നിന്ന് വിജയം സ്വന്തമാക്കിയാണ് നീലക്കുപ്പായക്കാര്‍ കൂടാരത്തിലേക്ക് കയറിയത്. എം.എല്‍.എസില്‍ ഇന്റര്‍മയാമിക്ക് വേണ്ടി മത്സരിക്കുന്നതിനിടയിലാണ് മെസിക്ക് പരിക്ക് പറ്റിയത്.
മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് 12 തവണ ഷൂട്ട് ചെയ്യാന്‍ അര്‍ജന്റീനയ്ക്ക് അവസരം ലഭിച്ചപ്പോള്‍ ഉറുഗ്വയ്ക്ക് ആറ് തവണമാത്രമാണ് ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ പാസിങ് നടത്താനും പൊസഷന്‍ കീപ്പ് ചെയ്യാനും ഉറുഗ്വയ്ക്ക് സാധിച്ചിരുന്നു. നാല് കോര്‍ണര്‍ കിക്കും ലഭിച്ചെങ്കിലും സമനിലഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.
THIAGO ALMADA WHAT A GOAL!!!!!
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 22, 2025
വിജയത്തോടെ യോഗ്യതാ റൗണ്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റാണ് ആര്‍ജന്റീന നേടിയത്. ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ ഇനി ഒരു പോയിന്റ് നേടിയാല്‍ ടീം ക്വാളിഫൈ ചെയ്യും.
മൂന്നാം സ്ഥാനത്തുള്ള ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മാര്‍ച്ച് 26 ബുധനാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്. മെസിയില്ലാതെ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് ബ്രസീലിനെ മറികടന്ന് വിജയം സ്വന്തമാക്കാനും യോഗ്യത നേടാനും സാധിക്കുമോ എന്നത് കണ്ടറിയണം.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് ബ്രസീല്‍ നേടിയത്. വരും മത്സരങ്ങളില്‍ വിജയം നേടി പോയിന്റ് ഉയര്‍ത്താനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്.
Content Highlight: Argentina Won Against Uruguay In World Cup Qualifiers