അര്‍ജന്റൈന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നറിനെതിരായ (Cristina Fernández de Kirchner) വധശ്രമത്തിന് പിന്നാലെ രാജ്യത്തെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചതായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) അറിയിച്ചു.
എ.എഫ്.എയെയും അര്‍ജന്റൈന്‍ പ്രസിഡന്റിനെയും ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ജേര്‍ണലിസ്റ്റ് അലക്‌സ് കിര്‍ക്ലാന്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നറിനെതിരെ നടന്ന സംഭവത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,’ എ.എഫ്.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
🇦🇷 En Argentina, tras el atentado a la vicepresidenta Cristina Kirchner, la @afa sacó un comunicado en repudio y avisando que los partidos que se iban a jugar mañana quedan suspendidos. pic.twitter.com/6DSFPqK2vJ
— Fútbol y Política (@FutboliPolitica) September 2, 2022