മുംബൈ: ഡിജിറ്റല്‍ പേമെന്റിന് വേണ്ടി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടതോടെ ആപ്പുകള്‍ പണി മുടക്കം. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള ആപ്പുകളാണ് പണി മുടക്കിയത്.
ഞായറാഴ്ച വൈകീട്ടോടെയാണ് ആപ്പുകള്‍ പണി മുടക്കിയത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത് എത്തി.
വാരാന്ത്യത്തില്‍ തന്നെ ഇത്തരത്തില്‍ ആപ്പ് പണി മുടക്കുന്നത് വലിയ പ്രശ്‌നമാണ് ഉണ്ടാക്കിയെതെന്ന് ഉപഭോക്താക്കള്‍ പ്രതികരിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി എന്‍.പി.സി.ഐ രംഗത്തെത്തി.