അഴിമതി തടയാനൊരു മൊബൈല്‍ ആപ്പ്
Big Buy
അഴിമതി തടയാനൊരു മൊബൈല്‍ ആപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th February 2015, 9:56 am

Smart-Phoneമുംബൈ: അഴിമതി ഇല്ലാതാക്കാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. അഴിമതികൊണ്ട് പൊറുതി മുട്ടുന്ന ഈ കാലത്ത് ഇങ്ങനെ ഒരു ആപ്പ് അത്യാവശ്യം തന്നെ എന്തായാലും സംഗതി കേരളത്തിലല്ല. മഹാരാഷ്ട്ര സര്‍ക്കാരിന്റേതാണ് ഈ പുതിയ സംരംഭം. കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ ബോധിപ്പിക്കാനായി തയ്യാറാക്കിയ ഈ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്തു.

മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ആയിരുന്ന ജൂലിയോ റിബെയ്‌റോ നയിക്കുന്ന പബ്ലിക് കണ്‍സേണ്‍ ഫോര്‍ ഗവണ്‍മെന്റ് ട്രസ്റ്റ് ആണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഏതു മൊബൈലിലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഇത്തരം പദ്ധതികളിലൂടെ സുതാര്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അതിലൂടെ ജനാധിപത്യം ശക്തി പ്രാപിക്കുമെന്നും ഫട്‌നാവിസ് അഭിപ്രായപ്പെട്ടു. പ്രതികളാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരശേഖരണം അവസാനഘട്ടത്തിലാണെന്നും അവരെ ഉടനെത്തന്നെ സര്‍വ്വീസസില്‍ നിന്നും പിരിച്ചുവിടുമെന്നും ഫട്‌നാവിസ് പറഞ്ഞു.

2014 ല്‍ അഴിമതിക്കേസില്‍ പിടിയിലായത് 1,600 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് അഴിമതി വിരുദ്ധ ബ്യൂറോയുടെ ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ദിക്ഷിത് പറഞ്ഞു. അഡീഷണല്‍ ജില്ലാ ജഡ്ജിമാര്‍ക്ക്  അഴിമതിക്കേസുകളില്‍ വാദം കേള്‍ക്കാനുള്ള അനുമതി ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.