Advertisement
Entertainment
'മൂന്നാമത്തെയാള്‍ ജനുവരിയിലെത്തും'; അമ്മയാവാന്‍ പോവുന്നെന്ന് അനുഷ്‌ക ശര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 27, 06:14 am
Thursday, 27th August 2020, 11:44 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നു. താന്‍ ഗര്‍ഭിണിയാണെന്നാണ് അനുഷ്‌ക ശര്‍മ്മ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഇനി ഞങ്ങള്‍ മൂന്നു പേര്‍, ജനുവരി 21 ന് എത്തുന്നു’, എന്നാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 2017 ലാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. ഏറെ കാലത്തെ പ്രണയത്തനിടൊവിലായിരുന്നു വിവാഹം.