ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് അനു മോഹന്‍. നടന്‍ വിനു മോഹന്റെ സഹോദരന്‍ കൂടിയായ അനു 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാടില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അനു മോഹന്‍. മമ്മൂട്ടി എല്ലാം വളരെ പ്രോപ്പറായിട്ട് ചെയ്യുന്ന ആളാണെന്നും ഒരു നടന് വേണ്ട എല്ലാ രീതിയിലുമുള്ള ലൈഫ്‌സ്‌റ്റൈല്‍ കൊണ്ടുനടക്കുന്ന നടനാണ് അദ്ദേഹമെന്നും നടന്‍ പറയുന്നു.
Anu Mohan
അതുകൊണ്ടാണ് മമ്മൂട്ടിക്ക് ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് എളുപ്പത്തില്‍ സ്വിച്ച് ചെയ്യാന്‍ സാധിക്കുന്നതെന്നും അനു കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മമ്മൂക്ക എല്ലാം വളരെ പ്രോപ്പറായിട്ട് ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ ഫുഡും ലൈഫ്‌സ്റ്റൈലുമൊക്കെ അങ്ങനെയാണ്. ഒരു ആക്ടറിന് വേണ്ട എല്ലാ രീതിയിലുമുള്ള ലൈഫ്‌സ്‌റ്റൈല്‍ കൊണ്ടുനടക്കുന്ന നടനാണ് മമ്മൂക്ക.
അതുകൊണ്ടായിരിക്കണം ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് എളുപ്പത്തില്‍ സ്വിച്ച് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫക്ഷന്‍സ് എനിക്ക് വളരെ ഇഷ്ടമാണ്. വളരെ റെയറായി സംഭവിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. മമ്മൂക്കയുടെ ഏത് സിനിമ നോക്കുകയാണെങ്കിലും നമുക്ക് ഈ കാര്യം മനസിലാകും.
അദ്ദേഹത്തിന്റെ സിനിമകളിലൊന്നും മമ്മൂക്കയെ കാണാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ കഥാപാത്രമാണ് അവിടെയുണ്ടാകുക. മമ്മൂക്കയെ എത്രത്തോളം അറിയാമെങ്കിലും ഒരു സിനിമ കാണുമ്പോള്‍ അദ്ദേഹത്തെ നമ്മള്‍ മറന്നുപോകും. ആ കഥാപാത്രം മാത്രമാണ് മനസില്‍ ഉണ്ടാകുക,’ അനു മോഹന്‍ പറഞ്ഞു.
Content Highlight: Anu Mohan Talks About Mammootty