Advertisement
Football
ക്യാപ്റ്റന്‍സിയെ ചൊല്ലി തര്‍ക്കം; ഫ്രഞ്ച് സൂപ്പര്‍താരം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കുന്നു? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 22, 08:05 am
Wednesday, 22nd March 2023, 1:35 pm

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ദേശീയ ടീമിന്റെ ക്യാപ്റ്റനാക്കുന്നതില്‍ മുന്നേറ്റ നിര താരമായ അന്റോണിയോ ഗ്രീസ്മാന് ഇഷ്ടക്കേടും പ്രയാസവുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിചയ സമ്പന്നതയും ദേശീയ ടീമിനുള്ളിലെ രീതികളുമായി കൂടുതല്‍ ഇടപഴകിയിട്ടുള്ള ആളെന്ന നിലയില്‍ തന്നെ ഒഴിവാക്കി എംബാപ്പെയെ ക്യാപ്റ്റനാക്കുന്നതിലാണ് ഗ്രീസ്മാന് വിയോജിപ്പുള്ളതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗ്രീസ്മാന്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എംബാപ്പെയെക്കാള്‍ കുടുതല്‍ എക്‌സ്പിരിയന്‍സുള്ള ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനാക്കിയതിന് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ ചോദ്യം ചെയ്ത് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

ഹ്യൂഗോ ലോറിസിന്റെ വിരമിക്കലിന് ശേഷമാണ് എംബാപ്പെയെ ഫ്രാന്‍സിന്റെ ക്യാപ്റ്റനാക്കി നിയമിക്കാന്‍ ദെഷാംപ്‌സ് തീരുമാനിച്ചത്. ഫ്രഞ്ച് ദേശീയ ടീമിലെ സൂപ്പര്‍ താരമാണ് പി. എസ്.ജിയുടെ മുന്നേറ്റ നിര താരമായ കിലിയന്‍ എംബാപ്പെ. യുവതാരത്തിന്റെ മികവിലാണ് ഫ്രാന്‍സ് 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടതും, 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആയതും.

ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയായിരുന്നു.

അതേസമയം, 117 മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും 36 അസിസ്റ്റുകളുമാണ് ഗ്രീസ്മാന്റെ സമ്പാദ്യം.
66 മത്സരങ്ങളില്‍ നിന്നും 36 ഗോളുകളും 23 അസിസ്റ്റുകളുമാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Antoine Griezmann is furious on Kylian Mbappe’s  is French Captaincy