ലക്‌നൗ: കമിതാക്കളെയെന്നല്ല ഒന്നിച്ച് കാണുന്ന യുവാക്കളേയും യുവതികളേയും പിന്തുടരുകയും ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചെയ്യുന്ന ആന്റി റോമിയോ സ്‌ക്വാഡിനെതിരായ രോഷം യു.പിയില്‍ ആളിക്കത്തുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ആന്റി റോമിയോ സ്‌ക്വാഡുകാരുടെ ശല്യം സഹിക്കവയ്യാതെയാണ് യുവതിയെ ചോദ്യം ചെയ്യാനതെത്തിയ ആളെ നാട്ടുകാര്‍ പഞ്ഞിക്കിട്ടത്.
കാവി ഷാള്‍ കഴുത്തിലിട്ട് ബൈക്കിലെത്തിയ ഒരാള്‍ യുവതിയെ ചോദ്യം ചെയ്യുകയും യുവതി ഇയാളെ ചെരുപ്പൂരി അടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ ഒന്നിച്ചുകൂടി ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ജാസ് ഒബ്രോയ് എന്നയാളാണ് വീഡിയോ പുറത്തുവിട്ടത്. ആന്റി റോമിയോ സ്‌ക്വാഡില്‍ ചിലരെ ഗവണ്‍മെന്റ് ഔദ്യോഗികമായി നിയോഗിച്ചതാണെങ്കില്‍ മറ്റുചിലര്‍ അങ്ങനെയൊന്നുമല്ല.
This had to happen eventually.
An Anti-Romeo squad member of @myogiadityanath beaten up by public in UP. pic.twitter.com/YhOinnujW9
— Jas Oberoi (@iJasOberoi) April 28, 2017
കാണുന്ന കമിതാക്കളെ മുഴുവന്‍ തല്ലുകയും പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ ജോലി. ആന്റി റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ എന്ത് അക്രമവും കാണിക്കാമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇനിയും ഇത്തരം നടപടികള്‍ അനുവദിച്ചു തരില്ലെന്നും ഈ രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കില്ലേയെന്നാണ് ജനങ്ങളുടെ ചോദ്യം.