Entertainment
മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് അവാര്‍ഡ്, ഡോള്‍ബി തിയേറ്ററില്‍ തിളങ്ങി അനോറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 04:17 am
Monday, 3rd March 2025, 9:47 am

95ാമത് അക്കാഡമി അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു. അവാര്‍ഡ് പ്രഖ്യാപനം. അമേരിക്കന്‍ ചിത്രമായ അനോറയാണ് ഈ വര്‍ഷത്തെ അവാര്‍ഡില്‍ തിളങ്ങിയത്. അഞ്ച് അവാര്‍ഡാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ചിത്രം, സംവിധായകന്‍, നടി എന്നിങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ അനോറ തന്റെ പേരിലാക്കി.

മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് അഡ്രിയന്‍ ബ്രോഡി രണ്ടാം വട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ദി ബ്രൂട്ടലിസ്റ്റിലെ പ്രകടനമാണ് അഡ്രിയനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2002ല്‍ പുറത്തിറങ്ങിയ ദി പിയാനിസ്റ്റിലെ പ്രകടനത്തിനാണ് അഡ്രിയന് ആദ്യ ഓസ്‌കര്‍ ലഭിച്ചത്. 1947കളിലെ അമേരിക്കയുടെ സാമൂഹിക പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ബ്രൂട്ടലിസ്റ്റിന്റേത്.

സീന്‍ ബേക്കറിനെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം തേടിയെത്തിയത്. അമേരിക്കന്‍ ചിത്രമായ അനോറയാണ് ബേക്കറിന് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച തിരക്കഥ, എഡിറ്റിങ്, നടി എന്നീ വിഭാഗങ്ങളിലും ബേക്കറിനാണ് അവാര്‍ഡ് ലഭിച്ചത്. അനോറ എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ട മിക്കി മാഡിസണാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

എഡിറ്റര്‍, തിരക്കഥ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡും അനോറക്ക് ലഭിച്ചു. സീന്‍ ബേക്കറാണ് ചിത്രത്തിന്റെ എഡിറ്ററും തിരക്കഥാകൃത്തും. കൊറിയന്‍ സംവിധായകന്‍ ബോങ് ജൂന്‍ ഹോയ്ക്ക് ശേഷം ഒരു ചിത്രത്തിന് ഏറ്റവുമധികം അവാര്‍ഡ് നേടുന്നയാളായി അനോറയിലൂടെ ബേക്കര്‍ മാറി. ബോങ് ജൂന്‍ ഹോയെക്കാള്‍ ഒരു അവാര്‍ഡ് അധികം നേടിയതും ബേക്കര്‍ തന്നെ.

മറ്റ് അവാര്‍ഡുകള്‍
മികച്ച സഹനടന്‍- കിറന്‍ കുള്‍ക്കിന്‍ (എ റിയല്‍ പെയിന്‍), സഹനടി- സോയി സെല്‍ഡാന (എമിലിയ പെരെസ്), അനിമേഷന്‍ ചിത്രം- ഫ്‌ളോ (ലാത്വിയ), മികച്ച അന്താരാഷ്ട്ര ചിത്രം- ഐ ആം സ്റ്റില്‍ ഹിയര്‍ (ബ്രസീല്‍), ഛായാഗ്രഹണം – ലോല്‍ ക്രൗളി (ദി ബ്രൂട്ടലിസ്റ്റ്), അവലംബിത തിരക്കഥ- ദി കോണ്‍ക്ലേവ്, കോസ്റ്റിയൂം ഡിസൈന്‍ – പോള്‍ ടേസ്വെല്‍ (വിക്കഡ്), മികച്ച സൗണ്ട് ഡിസൈന്‍ – ഗാരെത് ജോണ്‍, റിച്ചാര്‍ഡ് കിങ് (ഡ്യൂണ്‍ പാര്‍ട്ട് 2), വിഷ്വല്‍ എഫക്ട്‌സ്- പോള്‍ ലാംബെര്‍ട്ട്, സ്റ്റീഫന്‍ ജെയിംസ് (ഡ്യൂണ്‍ പാര്‍ട്ട് 2), മേക്കപ്പ് & ഹെയര്‍ സ്റ്റൈലിങ്- പിയറി ഒലിവര്‍ (ദി സബ്സ്റ്റന്‍സ്)

Content Highlight: Anora won Five awards included best picture in 95th Academy Awards