Advertisement
Sports News
കോപ്പ അമേരിക്ക ഫൈനലില്‍ എമിലിയാനോയെ ഞെട്ടിച്ച മുന്നേറ്റമായിരുന്നു അത്; തുറന്ന് പറഞ്ഞ് ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 14, 11:02 am
Saturday, 14th September 2024, 4:32 pm

2024 കോപ്പ അമേരിക്കയില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന 16ാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ വിജയത്തിന് ശേഷം അര്‍ജന്റീന ദേശിയ മത്സരങ്ങളില്‍ നിന്ന് സൂപ്പര്‍ താരം ആന്‍ഹെല്‍ ഡി മരിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ താരത്തിന്റെ ഫുട്‌ബോള്‍ കരിയറിലെ മികച്ച നിമിഷങ്ങള്‍ കോര്‍ത്ത് നെറ്റ്ഫ്‌ളിക്‌സില്‍ ഒകു ഡോക്യുമെന്ററി ഇറക്കിയിരുന്നു. അതില്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പറായ എമിലിയാനോ മാര്‍ട്ടിനെസ് നെയ്മര്‍ ജൂനിയറിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2021 കോപ്പ അമേരിക്കയുടെ ഓര്‍മകളായിരുന്നു മരിയ പങ്കിട്ടത്.

ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ അര്‍ജന്റീനയുടെ നാല് താരങ്ങളെ മറികടന്ന് ഒരു മികച്ച മുന്നേറ്റം നടത്തിയിരുന്നു. നെയ്മറിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അര്‍ജന്റൈന്‍ താരങ്ങളോട് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആരെങ്കിലും ഒരാള്‍ നെയ്മറിനെ ഒന്ന് പിടിക്ക് അല്ലെങ്കില്‍ അവന്‍ ഗോള്‍ നേടുമെന്നായിരുന്നു പറഞ്ഞത്.

‘കോപ്പ അമേരിക്ക ഫൈനലിന്റെ രണ്ടാം പകുതിയില്‍ നെയ്മറിനെ തടയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അണ്‍ സ്റ്റോപ്പബിളായിരുന്നു അവന്‍, ഒരു മുന്നേറ്റത്തില്‍ അവന്‍ ഗൈഡോ റോഡ്രിഗസ്, നിക്കോളാസ് ഓട്ടമെന്റി, ജര്‍മ്മന്‍ പെസല്ല എന്നിവരെ നെയ്മര്‍ ഒറ്റയ്ക്ക് മറികടന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു..’ആരെങ്കിലുമൊന്ന് തടയൂ.. അല്ലെങ്കില്‍ അവന്‍ അത് ഗോളടിക്കുക തന്നെ ചെയ്യും,’ എമിലാനോ മാര്‍ട്ടിനെസ് പറഞ്ഞു.

നിലവില്‍ പരിക്കിന്റെ പിടിയിലാണ് ബ്രസീലിന്റെ സ്റ്റാര്‍ സട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ ടീമിന് വേണ്ടി കളിക്കുന്നില്ല. അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വയോട് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

മത്സരത്തിലെ 20ാം മിനുട്ടില്‍ ഡിയാഗോ ഗോമസാണ് പരാഗ്വ വേണ്ടി മിന്നും ഗോള്‍ നേടിയത്. മത്സരത്തില്‍ പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയത് ബ്രസീലായിരുന്നു. എന്നാല്‍ പാസിങ്ങിലും ഡിഫന്റിങ്ങിലും മികവ് പുലര്‍ത്തിയതോടെ ബ്രസീലിയന്‍ പടയെ ഒതുക്കുകയായിരുന്നു പരാഗ്വ.

Content Highlight: Angel Di Maria Talking About 2021 Copa America