യു.എസ് ഓപ്പണ്‍ പുരുഷ കിരീടം ആന്‍ഡി മുറെയ്ക്ക്
DSport
യു.എസ് ഓപ്പണ്‍ പുരുഷ കിരീടം ആന്‍ഡി മുറെയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2012, 9:27 am

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ കിരീടം ആന്‍ഡി മുറേയ്ക്ക്.  76 വര്‍ഷത്തിനിടയില്‍ ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന ചരിത്രനേട്ടത്തിന് ഇതോടെ മുറെ അര്‍ഹനായി.

ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് മുറെ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.[]

ആദ്യത്തെ മൂന്ന്, നാല് സെറ്റുകളില്‍ ദ്യോക്കോവിച്ച് ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും അഞ്ചാം സെറ്റില്‍ മുറെ ജയിച്ചുകയറുകയായിരുന്നു.

2011 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും 2008 ല്‍ യു.എസ് ഓപ്പണ്‍ ഫൈനലിലും ഫെഡററോട്‌ തോറ്റ മുറെ ഇത്തവണ ആദ്യ രണ്ട് സെറ്റ് നേടിയതോടെ തന്നെ ബ്രിട്ടീഷ് ആരാധകരുടെ മനസില്‍ പ്രതീക്ഷകള്‍ ഉറപ്പിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ അട്ടിമറിക്കും വിധമുള്ള പ്രകടനമായിരുന്നു മുറെ കാഴ്ച്ചവെച്ചത്.

ഒരുഗ്രാന്റ്സ്ലാം  ടൂര്‍ണമെന്റ് വിജയത്തിന്റെ പോലും പിന്‍ബലമില്ലാതെ ആന്‍ഡി മുറേ ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ടെന്നിസില്‍ സ്വര്‍ണമണിഞ്ഞിരുന്നു. റെക്കോര്‍ഡ് വിജയങ്ങള്‍ പേരിലുള്ള സ്വിസ് താരം റോജര്‍ ഫെഡററെ ഒളിമ്പിക്‌സ് ഫൈനലില്‍ പരാജയപ്പെടുത്തി നേടിയ ഈ കുതിപ്പ് താരം ഫോമിലാണെന്ന സൂചനകളും നല്‍കി.

ഒരു മാസം മുന്‍പ്, ഇതേ ഗ്രൗണ്ടില്‍ വിമ്പിള്‍ഡന്‍ ഫൈനല്‍ മത്സരം ഫെഡററോട് തോറ്റതിന് മധുരപ്രതികാരം കൂടിയായിരുന്നു ഒളിമ്പിക്‌സ് ജയം.