ആേ്രന്ദ ഇനിയേസ്റ്റ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് മാറാനൊരുങ്ങുന്നതായി ദ സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട്. ചൈനീസ് ലീഗിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ടിയാന്‍ജിന്‍ ഇനിയേസ്റ്റക്ക് വന്‍തുക വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ബാഴ്സയുമായി ആജീവനാന്ത കരാറില്‍ ഒപ്പിട്ടിരുന്നുവെങ്കിലും ഇനിയേസ്റ്റ താത്പര്യപ്പെടുകയാണെങ്കില്‍ വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് ക്ലബ്ബ് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കൂടുമാറ്റം സംബന്ധിച്ച് താരം തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. 33 കാരനായ ഇനിയേസ്റ്റ മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടി കാഴ്ച വെക്കുന്നത്.
ഈ സീസണില്‍ 27 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇനിയേസ്റ്റ ഒരു ഗോള്‍ നേടിയിരുന്നു. നേരത്തെ ലിവര്‍പൂളില്‍ നിന്നും 143 മില്ല്യണ്‍ പൗണ്ടിന് കൗട്ടീഞ്ഞോയെ ബാഴ്സയിലെത്തത് ഇനിയേസ്റ്റയ്ക്ക് പ്രതിസന്ധിയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
1996ല്‍ 12ാം വയസ്സില്‍ അല്ബാകറ്റെയില് നിന്ന് ബാര്‍സലോണ യൂത്ത് അക്കാദമിയില്‍ ചേര്‍ന്ന ഇനിയസ്റ്റ ബാര്‍സയുടെ അണ്ടര്‍ 15 ടീമിന്റെ നായകനായിരുന്നു. 2004ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.