Kerala News
ടെമ്പോ ഓടിക്കുന്നവരെ ഡ്രൈവര്‍മാരാക്കിയതാണ് കെ.സ്വിഫ്റ്റിന്റെ അപകടങ്ങള്‍ക്ക് കാരണം: ആനത്തലവട്ടം ആനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 19, 08:58 am
Tuesday, 19th April 2022, 2:28 pm

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ ഡ്രൈവര്‍മാരാക്കിയതാണ് കെ.സ്വിഫ്റ്റിന്റെ അപകടങ്ങള്‍ക്ക് കാരണമെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍. തുടര്‍ച്ചയായ അപകടത്തിന് കാരണം ശ്രദ്ധക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെ സമരം മന്ത്രിക്കെതിരെയല്ല. മാനേജ്‌മെന്റിന്റെ തെറ്റായ സ്ഥലംമാറ്റത്തിനെതിരായ സമരമാണ്. ജീവനക്കാരെ ശത്രുവായി കണ്ടാല്‍ ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നം തീര്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുകയാണെന്നും വഷളാക്കാന്‍ കെ.എസ്.ഇ.ബിചെയര്‍മാന്‍ ആഗ്രഹിക്കുന്നുവെന്നും ജീവനക്കാരോട് പ്രതികാരം ചെയ്ത് അവരെ അടിമകളാക്കി ജോലിചെയ്യിപ്പിക്കുന്ന കാലം പോയെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംഘടനകളുടെ പണിമുടക്ക് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കില്ല.ഏപ്രില്‍ 28 ന് പ്രഖ്യാപിച്ച സൂചന പണിമുടക്കില്‍ മാറ്റമില്ലെന്ന് ആനത്തലവട്ടം പറഞ്ഞു.

 

 

 

Content Highlights: Anathalavattam anandan against K Swift