2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.
അടുത്ത് കണ്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം താന്‍ കാണുന്ന സിനിമകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടായിരുന്നു എന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി താന്‍ കൂടുതല്‍ സിനിമ കാണാറുണ്ടെന്നും അനശ്വര പറയുന്നു.
അവസാനമായി തിയേറ്ററില്‍ നിന്ന് കണ്ടത് ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് ആണെന്നും ചിത്രം വളരെ ഇഷ്ടപെട്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ക്യാമറയും സംവിധാനവും എല്ലാം മികച്ച് നിന്നെന്നും വൗ തോന്നുന്ന സിനിമയായിരുന്നു അതെന്നും അനശ്വര പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.
‘ക്വാറന്റൈന്‍ കഴിഞ്ഞത് ശേഷം ഞാന്‍ കാണുന്ന സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടായിരുന്നു. കൂടുതല്‍ സിനിമകളും ഞാന്‍ ഒ.ടി.ടിയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ തിയേറ്ററില്‍ നിന്നാണ് കാണാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ കുറച്ച് മാസങ്ങളായി, എടുത്ത് പറഞ്ഞാല്‍ കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഞാന്‍ ഒരുപാട് സിനിമകള്‍ വീണ്ടും കാണാന്‍ തുടങ്ങിയിട്ടുണ്ട്.
പഴയ സിനിമകളെല്ലാം വീണ്ടും വീണ്ടും റിപ്പീറ്റായി ഇടക്കൊക്കെ ഞാന്‍ കാണും. ഗോളം എന്ന ചിത്രം നല്ലതാണെന്ന് കുറെ പേര്‍ പറഞ്ഞു. ഈ വര്‍ഷമിറങ്ങിയ അണ്‍ണ്ടര്‍റേറ്റഡ് സിനിമയാണെന്നൊക്കെ കേട്ടു. എന്നാല്‍ കാണാന്‍ പറ്റിയില്ല.
അവസാനം ഞാന്‍ തിയേറ്ററില്‍ പോയി കണ്ട സിനിമയാണ് റൈഫിള്‍ ക്ലബ്. അടിപൊളിയെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും. അത്രയും ഇഷ്ടപ്പെട്ട് കണ്ട ചിത്രമാണ് അത്. ക്യാമറ ആയാലും ഡയറക്ഷന്‍ ആണെങ്കിലും എനിക്ക് ഒത്തിരി ഇഷ്ടമായി. വൗ തോന്നിയ ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്,’ അനശ്വര രാജന്‍ പറയുന്നു.
Content Highlight: Anaswara Rajan Talks About Rifle Club Movie