സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഐതിഹാസികമായ വിജയമായിരുന്നു 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലില്‍ രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും കളിയിലെ താരവും.
ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കളിയിലെ താരവും വിരാടായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് നിര്‍ണായകമായ സംഭാവനയാണ് രോഹിത്തും നല്‍കിയത്.
എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാടും ക്യാപ്റ്റന്‍ രോഹിത്തും ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശേഷം 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഇരുവരും ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര ഇരുവരടെയും റിട്ടയര്‍മെന്റിനെക്കുറിച്ച് അടുത്തിടെ താന്‍ നടത്തിയ യൂറ്റയൂബ് ഇന്റര്‍വ്യൂവില്‍ സംസാരിച്ചിരുന്നു.
ഇരുവരും അടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യതയില്ലെന്ന് വെറ്ററന്‍ ലെഗ് സ്പിന്നര്‍ വിശ്വസിക്കുന്നു. രോഹിത്തും കോഹ്‌ലിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അധികം വൈകാതെ വിരമിക്കുമെന്നും മിശ്ര പ്രവചനം നടത്തിയിരിക്കുകയാണ്. ടീമിലെ അവരുടെ സാന്നിധ്യം യുവതാരങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുമെന്നാണ് മിശ്ര പറയുന്നത്.
‘ അടുത്ത 2-3 വര്‍ഷത്തില്‍ അവര്‍ ഒരു ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണ്. മൂന്നോ നാലോ വര്‍ഷത്തെ ക്രിക്കറ്റാണ് ഇനി അവര്‍ക്ക് ബാക്കിയുള്ളത്. രോഹിത് വിരമിക്കുകയും തുടര്‍ന്ന് ഐ.പി.എല്‍ കളിക്കുകയും ചെയ്യും, വിരാടിന്റെ സ്ഥിതിയും ഇത് തന്നെയാവും, അങ്ങനെയല്ലെങ്കില്‍ പുതിയ താരങ്ങള്‍ എങ്ങനെ ടീമില്‍ എത്തും. ഒരാള്‍ക്ക് 37ഉം എറ്റൊരാള്‍ക്ക് 36 വയസുമാവാറായി. അടുത്ത രണ്ട് വര്‍ഷമാകുമ്പോഴേക്കും അവര്‍ക്ക് 39- 38 വയസാവും, മാക്‌സിമം പോയാല്‍ 40 വയസ് വരെ. ക്രിക്കറ്റേഴ്‌സിന് എത്ര കാലത്തോളം കളിക്കാനാവും.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
Content Highlight: Amit Mishra Talking About Rohit Sharma And Virat Kohli