മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 35 കോടി പ്രഖ്യാപിച്ച് അമേരിക്ക
national news
മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 35 കോടി പ്രഖ്യാപിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 11:53 am

വാഷിങ്ടണ്‍: 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തെ കുറിച്ച് എന്തെങ്കിലും സുപ്രധാന വിവരം നൽകുന്നവർക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യൺ ഡോളറാണ് അമേരിക്ക നൽകുക. ഇന്ത്യൻ രൂപയിൽ ഇത് 35 കോടിയോളം വരും. അക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ചോ സഹായം നൽകിയവരെക്കുറിച്ചോ ആസൂത്രണത്തിന്റെ ഭാഗമായവരെക്കുറിച്ചോ വിവരം നല്കുന്നവർക്കാണ് അമേരിക്കയുടെ സമ്മാനം. ലോകമാകമാനം ഭീതി പരത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികമാണ് ഇന്ന്.

Also Read പി.കെ ശശി എം.എല്‍.എ ലൈംഗീക അതിക്രമം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ ആറ് അമേരിക്കൻ പൗരന്മാരുൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തെ അതിക്രൂരമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. ഇതിനു ഉത്തരവാദികളായ “ലഷ്‌കര്‍ ഇ തയ്ബയ്”ക്കും മറ്റ് അനുബന്ധ സംഘടനകളെയും നിരോധിക്കാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും പാകിസ്താനും മറ്റു രാജ്യങ്ങളും സഹകരിക്കണമെന്നും അമേരിക്ക പറഞ്ഞിരുന്നു.

Also Read “മുഴുവൻ സ്ഥലവും ഞങ്ങൾക്ക് തന്നെ വേണം”; രാമക്ഷേത്രത്തിനായി മുസ്‌ലീങ്ങള്‍ സ്ഥലം വിട്ടു നൽകണമെന്ന് വി.എച്ച്.പി

“ആക്രമണം നടന്നു പത്ത് വർഷം കഴിഞ്ഞിട്ടും അതിനു പിന്നിലുള്ളവരെ ശിക്ഷിക്കാൻ കഴിയാത്തത് ഇരകളോടുള്ള അനീതിയാണ്. ഈ അവസരത്തിൽ ഇന്ത്യയ്ക്കും മുംബൈ നഗരത്തിനും അമേരിക്കയുടെയും അമേരിക്കൻ ജനതയുടെയും ഐക്യദാർട്യം അറിയിക്കുന്നു. ഈ ആക്രമണത്തിൽ ദുരിതമനുഭവിച്ചവരോടൊപ്പം ഞങ്ങളും ചേരുന്നു.” അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

അമേരിക്കന്‍ ഗവണ്മെന്റിന്റെ ഭാഗമായ “സ്റ്റേറ്റ് റിവാഡ്‌സ് ഫോര്‍ ജസ്റ്റിസ്” ഭീകരവിരുദ്ധ പ്രോഗ്രാം വഴിയാണ് ആണ് ഈ തുക പ്രഖ്യാപിച്ചിട്ടുള്ളത്. കടല്‍ വഴി മുംബയിൽ എത്തിയ 10 ലഷ്‌കര്‍ ഭീകരരാണ് “26/11” എന്നറിയപ്പെടുന്ന ആക്രമണത്തിലെ പങ്കാളികൾ. ഇവരിൽ 9 പേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. അവശേഷിച്ച ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ ഇന്ത്യ പിന്നീട് തൂക്കിലേറ്റി. ഭീകരസംഘടനയായ “ലഷ്‌കര്‍ ഈ തയ്ബ”യാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടും ആക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാൻ ഇനിയും കഴിഞ്ഞിട്ടില്ല.