national news
തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 12, 08:55 am
Sunday, 12th December 2021, 2:25 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു. സേലത്ത് സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

പ്രതിമയുടെ വലത് കൈ തകര്‍ന്ന് കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തുകാണുന്ന നിലയിലാണ്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയ പാത ഉപരോധിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി അക്രമികളെ പിടികൂടുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സേലം-ബെംഗളൂരു ദേശീയ പാതയ്ക്ക് സമീപമുള്ള പ്രതിമയാണ് ആക്രമിക്കപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ambedkar statue vandalised in Tamil Nadu’s Salem