മാധവ് ഗാഡ്ഗിലും, കസ്തൂരിരംഗനും പ്രായോഗികമല്ല; റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
Kerala
മാധവ് ഗാഡ്ഗിലും, കസ്തൂരിരംഗനും പ്രായോഗികമല്ല; റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th April 2018, 5:15 pm

ന്യൂദല്‍ഹി: മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ പ്രയോഗികമല്ലെന്ന നിലപാടുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഈ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനല്‍കിയതായി മന്ത്രി പറഞ്ഞു. അന്തിമവിജ്ഞാപനത്തില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു.


ALSO READ: എന്തൊരു പദസമ്പത്ത്; നാലാള് കാണട്ടെ: ഇന്‍സ്റ്റഗ്രാമില്‍ തന്നെ അസഭ്യം പറഞ്ഞ യുവാവിന്റെ തൊലിയുരിഞ്ഞ് നടി പാര്‍വതി


അതേസമയം പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഈ അഭിപ്രായം മറികടന്നാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും കേരളത്തിന് പ്രായോഗികമല്ലെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട്.