Daily News
രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ മിടുക്കര്‍ സ്ത്രീകള്‍ തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 21, 10:33 am
Thursday, 21st June 2012, 4:03 pm

ഏതാണ്ട് നൂറ് ശതമാനം സ്ത്രീകളും  ഭര്‍ത്താക്കന്‍മാരില്‍ നിന്നും തങ്ങളുടെ പല രഹസ്യങ്ങളും ഒളിപ്പിച്ചുവെയ്ക്കുന്നവരാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. രസം അതല്ല  ഇതൊരിക്കലും കണ്ടുപിടിക്കാന്‍ പുരുഷന് കഴിയില്ലെന്നാണ് പറയുന്നത്.

അവര്‍ സത്രീകളെ തങ്ങളുടെ വിശ്വസ്തരായ കുഞ്ഞാടുകളായാണ് കാണുക. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിവാഹിതരായവരില്‍ 95 ശതമാനം സത്രീകളും ഭര്‍ത്താക്കന്‍മാരുടെ അടുത്തുനിന്നും തങ്ങളുടെ രഹസ്യങ്ങള്‍ മറച്ചുവെയ്ക്കുന്നവരായിരിക്കുമെന്നാണ് പറയുന്നത്.

അതുപോലെ പുരുഷന്‍മാരില്‍ 83 ശതമാനം പേരും ഇത്തരത്തില്‍ പെരുമാറുന്നവരുണ്ട്.  3000 പുരുഷന്‍മാരേയും അത്ര തന്നെ സത്രീകളെയും വെച്ച് നടത്തിയ പഠനത്തില്‍ 89 ശതമാനം പേര്‍ക്കും തങ്ങളുടെ പങ്കാളി മറച്ചുവെച്ച രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.

മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. ഡാവിഡ് ഹോസ് പറയുന്നത് ഇങ്ങനെയാണ്. സ്ത്രീകള്‍ക്ക് ഒരുപക്ഷേ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാകും. അല്ലെങ്കില്‍ അവരുടെ മുന്‍കാലങ്ങളില്‍ അത്തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അത് അവരുടെ ഓര്‍മകളില്‍ ഉണ്ടാകും. എന്നിരുന്നാലും അത് സമര്‍ത്ഥമായി മറയ്ക്കാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ട്. ഭര്‍ത്താവിന് മുന്നില്‍ യാതൊരു രീതിയിലുള്ള ഭാവവ്യത്യാസവും വരുത്താതെ അവര്‍ പെരുമാറുകയും ചെയ്യും എന്നാണ്.

മനസ്സില്‍ ഒന്നും മുഖത്ത് മറ്റൊന്നുമായി പെരുമാറാനുള്ള സ്ത്രീകളുടെ കഴിവ് വളരെ വലുതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പുരുഷന്  ആ കഴിവ് അത്രത്തോളമില്ല. എന്തെങ്കിലും കള്ളത്തരം മനസ്സില്‍ ഉണ്ടെങ്കില്‍ പല പുരുഷന്‍മാരും അത് തുറന്നു പറയും.

ഒരു പക്ഷേ അവര്‍ അത് തുറന്നു പറഞ്ഞില്ലെങ്കില്‍ ഭാര്യമാര്‍ അത് കണ്ടുപിടിക്കുമെന്നാണ് പറയുന്നത്. രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുക്കാനുള്ള സ്ത്രീകളുടെ കഴിവാണത്രെ അത്.