ഹൈദരാബാദ്: അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദാനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
പുഷ്പയുടെ കാമുകിയായ ശ്രീവല്ലി ആയിട്ടാണ് രശ്മിക ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് റിലീസ് ചെയ്യുന്നത്.
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.
Our fiercest #PushpaRaj‘s heart melts at the sight of his love ❤️
Meet @iamRashmika as #Srivalli 😍#SoulmateOfPushpa #PushpaTheRise #ThaggedheLe 🤙@alluarjun @aryasukku @ThisIsDSP @adityamusic @MythriOfficial pic.twitter.com/XTBei2377u
— Pushpa (@PushpaMovie) September 29, 2021
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlighta: Allu Arjun Fahad Pushpa Movie Rasmi Mandana Chatracter Poster Out