national news
ഡല്‍ഹി വിമത ആപ് എം.എല്‍.എ അല്‍ക്ക ലാംബ കോണ്‍ഗ്രസിലേക്ക്; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 03, 07:43 am
Tuesday, 3rd September 2019, 1:13 pm

ആംആദ്മി പാര്‍ട്ടിയുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ഇടഞ്ഞുനില്‍ക്കുന്ന വിമത എം.എല്‍.എ അല്‍ക്ക ലാംബ കോണ്‍ഗ്രസിലേക്ക്. ഇന്ന് അല്‍ക്ക ലാംബ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചു.

ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള എം.എല്‍.എയായ അല്‍ക്ക ലാംബ താന്‍ ആപിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ് ആഗസ്ത് മാസം പറഞ്ഞിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി എം.എല്‍.എമാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംബയെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അല്‍ക്ക ലാംബയെ പങ്കെടുപ്പിച്ചിരുന്നില്ല.