Crime
സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 02, 10:47 am
Tuesday, 2nd November 2021, 4:17 pm

ആലപ്പുഴ: സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവം.

തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്.

ഇതിന് ശേഷം ഉച്ചയ്ക്കു വീട്ടിലേക്ക് പോകുന്ന വഴിയില്‍വച്ച് ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പറയുന്നു.

ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alappuzha Rape Plus Two Student