Advertisement
Congress
കെ.സി വേണുഗോപാലിനെതിരെ ആലപ്പുഴയില്‍ ഉയര്‍ന്നത് കടുത്ത വിമര്‍ശനം;യോഗത്തില്‍ പങ്കെടുക്കാതെ ഷാനിമോള്‍ ഉസ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 15, 03:28 am
Saturday, 15th June 2019, 8:58 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ.സി വേണുഗോപാലിനെതിരെ ഡി.സി.സി യോഗത്തില്‍ കടുത്ത വിമര്‍ശനം. രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലാണ് വേണുഗോപാലിനെതിരെ വിമര്‍ശനമുയര്‍ന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു ആലപ്പുഴ ഡി.സി.സി യോഗത്തിലെ പ്രധാന അജണ്ട. കെ.സി വേണുഗോപാല്‍ മത്സര രംഗത്ത് നിന്ന് മാറിയത് തോല്‍വിക്ക് കാരണമായി. ഷാനിമോള്‍ ഉസ്മാന്റെ പ്രചരണരംഗത്ത് വേണുഗോപാല്‍ സജീവമായില്ല. ഷാനിമോള്‍ ഉസ്മാനെ പോലും പങ്കെടുപ്പിക്കാതെ റോഡ് ഷോ നടത്തി എന്ന ആരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.

യോഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന് ശേഷം നടന്ന മൂന്ന് പ്രധാന യോഗങ്ങളിലും ഷാനിമോള്‍ പങ്കെടുത്തിട്ടില്ല. യോഗത്തില്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.