ഓസ്ട്രേലിയ-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ118 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ 31 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിക്കൊണ്ട് മിന്നും പ്രകടനമാണ് അലന കിങ് നടത്തിയത്. രണ്ട് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്സുകളുമാണ് അലനയുടെ ബാറ്റില്‍ നിന്നും പിറന്നത്. 148.39 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
മത്സരത്തിന്റെ അവസാന ഓവറില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. ബംഗ്ലാദേശ് താരം ഫാഹിമ കാട്ടൂന്‍ എറിഞ്ഞ ഓവറില്‍ ആയിരുന്നു ഓസ്ട്രേലിയന്‍ താരം 29 റണ്‍സ് നേടിയത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കിയത്. വുമണ്‍സ് ഏകദിനത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഫാഹിമ അലന സ്വന്തമാക്കിയത്.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ സൂപ്പര്‍താരം സ്മൃതി മന്ദാന ആയിരുന്നു. 2018 സൗത്ത് ആഫ്രിക്കെതിരെ ആയിരുന്നു മന്ദാന ഈ നേട്ടം സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കെതിരെ 26 റണ്‍സായിരുന്നു ഒരു ഓവറില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അടിച്ചെടുത്തത്. മത്സരത്തില്‍ 98 പന്തില്‍ 84 റണ്‍സായിരുന്നു സ്മൃതി നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 43.2 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയും ഇന്ത്യ 88 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയും ആയിരുന്നു.
Australia make the perfect start to their tour of Bangladesh with a thumping win in the first ODI 👊
📝 #BANvAUS: https://t.co/fhBzLlsvtX pic.twitter.com/pe8F4EUf82
— ICC (@ICC) March 21, 2024
അതേസമയം മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 36 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. 64 പന്തില്‍ 27 റണ്‍സ് നേടി കൊണ്ട് ക്യാപ്റ്റന്‍ നികാര്‍ സുല്‍ത്താന മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്ട്രേലിയ. മാര്‍ച്ച് 24നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.
Content Highlight: Alana King create a new record in ODI