Sports News
ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയറിനെ മറികടന്ന് അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം മിച്ചല്‍ മാര്‍ഷിന്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 31, 11:58 am
Wednesday, 31st January 2024, 5:28 pm

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാഷിന് അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരമാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷം താരം ശസ്ത്രക്രിയയുടെ ഭാഗമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാല്‍ തന്റെ ടെസ്റ്റ് കരിയറിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു 32 കാരനായ ഓള്‍ റൗണ്ടര്‍.

എല്ലാ ഫോര്‍മാറ്റുകളിലുമുള്ള കളിക്കാര്‍ മാധ്യമങ്ങള്‍ അമ്പയര്‍മാര്‍ എന്നിവരുടെ വോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന അലന്‍ ബോര്‍ഡര്‍ മെഡല്‍ താരത്തിന്റെ ടെസ്റ്റ് പ്രകടനത്തില്‍ നിര്‍ണായകമായി. ടെസ്റ്റ് മാച്ച് വോട്ടുകള്‍ ഏകദിനത്തിന്റെയും മൂന്നിരട്ടിയായിരുന്നു.

223 വോട്ടുകള്‍ ആണ് അദ്ദേഹം നേടിയത്. 144 വോട്ടുകളായിരുന്നു പാറ്റ് കമ്മിന്‍സന് ലഭിച്ചത്.
2023 ജനുവരി 22 മുതല്‍ 2024 ജനുവരി 9 വരെയുള്ള മത്സരങ്ങളുടെ കാലയളവാണ് അവാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡം.

അലന്‍ ബോര്‍ഡര്‍ മെഡല്‍ 2023 സ്റ്റാന്‍ഡിങ്‌സ്

1 – മിച്ചല്‍ മാര്‍ഷ് – 223 വോട്ടുകള്‍

2 – പാറ്റ് കമ്മിന്‍സ് – 144 വോട്ടുകള്‍

3 – സ്റ്റീവ് സ്മിത് – 141 വോട്ടുകള്‍

4 – മിച്ചല്‍ സ്റ്റാര്‍ക്ക് – 135 വോട്ടുകള്‍

5 – ട്രാവിസ് ഹെഡ് – 134 വോട്ടുകള്‍

6 – മര്‍നസ് ലബുഷാന്‍ – 129 വോട്ടുകള്‍

7 – നഥാന്‍ ലിയോണ്‍ – 126 വോട്ടുകള്‍

8 – ഡേവിഡ് വാര്‍ണര്‍ – 120 വോട്ടുകള്‍

9 – ഉസ്മാന്‍ ഖവാജ – 114 വോട്ടുകള്‍

10 – ആദം സാംപ – 90 വോട്ടുകള്‍

ഓസ്ട്രേലിയന്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് നാല് തവണയും മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മൂന്ന് തവണയും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓരോ തവണ വീതം കിരീടം നേടിയിട്ടുണ്ട്. മാര്‍ഷിന്റെ വിജയം സഹതാരങ്ങളുടെ ഒമ്പത് വര്‍ഷത്തെ ആധിപത്യം തകര്‍ക്കുകയായിരുന്നു.

 

 

 

Content Highlight: Alan Border Award to Mitchell Marsh