Entertainment news
'അവന്‍ മികച്ച നടനാണ് ഹീറ്റ് രണ്ടാം ഭാഗം വന്നാല്‍ അവന്‍ ചെയ്യണമെന്നാണ് ആഗ്രഹം'; തനിക്ക് ഇഷ്ടപ്പെട്ട നടനെ കുറിച്ച് തുറന്നു പറഞ്ഞ് അല്‍പാച്ചിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 18, 09:07 am
Saturday, 18th June 2022, 2:37 pm

ജനപ്രീതി കൊണ്ടും ചെയ്ത് വെച്ച ചിത്രങ്ങള്‍ കൊണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് അല്‍പാച്ചിനോ. ലോകമെമ്പാടുമുള്ള സിനിമ ആരാധകരുടെ ഇടയില്‍ ആരാധക ലക്ഷങ്ങളാണ് അദ്ദേഹത്തിനുള്ളത്.

നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അല്‍പാച്ചിനോയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 1995 ഇല്‍ പുറത്തിറങ്ങിയ ഹീറ്റ്. വമ്പന്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നാല്‍ ആരാവണം താന്‍ ചെയ്ത റോള്‍ ചെയ്യേണ്ടത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ്.


അല്‍പാച്ചിനോ ഇപ്പോള്‍. തിമോത്തി ചാലമേറ്റ് തന്റെ റോള്‍ ഹീറ്റിന്റെ രണ്ടാം ഭാഗം വന്നാല്‍ ചെയ്യണമെന്നാണ് അല്‍പാച്ചിനോ പറഞ്ഞിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തനായ നടനാണ് തിമോത്തി ചാലമേറ്റ്.

അവനൊരു അസാധ്യ നടനാണെന്നും തിമോത്തിയെ പറ്റി അല്‍പാച്ചിനോ പറയുന്നുണ്ട്. ഏറെ ആവേശത്തോടെയാണ് അല്‍പാച്ചിനോയുടെ വാക്കുകളെ സിനിമാ പ്രേമികളും തിമോത്തി ചാലമേറ്റ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

ആറ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയെടുത്ത ഡൂണില്‍
തിമോത്തി ചാലമേറ്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight :  Al Pacino about  Timothee Chalamet