Sports News
2024ലെ മികച്ച ബൗളര്‍ ബുംറയും ഷഹീനുമല്ല, വമ്പന്‍ ലിസ്റ്റുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 22, 09:56 am
Sunday, 22nd December 2024, 3:26 pm

2024ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ 2024ലെ മികച്ച അഞ്ച് ബൗളര്‍മാരെ തെരെഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഈ വര്‍ഷം 10 മത്സരങ്ങളില്‍ നിന്ന് മികച്ച ആവറേജും വിക്കറ്റും നേടിയ ബൗളര്‍മാരെയാണ് ആകാശ് ചോപ്ര തെരെഞ്ഞടുത്തത്. ഈ ലിസ്റ്റില്‍ ആരാധകര്‍ ആരാധകര്‍ കരുതിയ പോലെ ഇന്ത്യന്‍ സൂപ്പര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ ചോപ്ര ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല ഈ ലിസ്റ്റില്‍ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയേയും മുന്‍ താരം ഉള്‍പ്പെടുത്തിയിട്ടില്ല.

2024ലെ മികച്ച ടി-20 ബൗളര്‍മാരുടെ ലിസ്റ്റിനെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത്

ഹാരിസ് റൗഫാണ് അഞ്ചാമന്‍. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ഹാരിസ് റൗഫ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 17 മത്സരങ്ങളില്‍ നിന്ന് 19 ശരാശരിയില്‍ 27 വിക്കറ്റുകളും ഒമ്പത് എക്കോണമിയുമാണ് അവന്.

ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസണ്‍ നാലാം സ്ഥാനത്താണ്. 4.88 ഇക്കോണമിയിലും 9.25 ശരാശരിയിലും 10 മത്സരങ്ങള്‍ കളിച്ച ലോക്കി 20 വിക്കറ്റ് വീഴ്ത്തി,

മൂന്നാം നമ്പറില്‍ ഞാന്‍ മതീശാ പതിരാനയെ ഉള്‍പ്പെടുത്തും. 16 മത്സരങ്ങളില്‍ നിന്ന് 7.67 എന്ന എക്കോണമിയിലും 13.25 ശരാശരിയിലും 28 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

ഞാന്‍ പാകിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദിയെ ഉള്‍പ്പെടുത്തിയിട്ടില്ല, പക്ഷെ അബ്ബാസ് അഫ്രീദി എന്റെ ലിസ്റ്റിലെ ഒരു ഭാഗമാണ്. 18 മത്സരങ്ങളില്‍ നിന്ന് 8.5 എക്കോണമിയിലും 14.96 ശരാശരിയിലും 30 വിക്കറ്റുകള്‍ നേടിയതിനാല്‍ അവന്‍ രണ്ടാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനം അര്‍ഷ്ദീപ് സിങ്ങിനാണ്. 18 മത്സരങ്ങളില്‍ നിന്ന് 7.49 എക്കോണമിയിലും 13.5 ശരാശരിയിലും 36 വിക്കറ്റുകള്‍ അവന്‍ വീഴ്ത്തി. ഒന്നാം സ്ഥാനത്തിന് അര്‍ഹനാണ്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്,’ ചോപ്ര പറഞ്ഞു.

2024 ലോകകപ്പില്‍ ഇന്ത്യ വമ്പന്‍ പ്രകടനങ്ങല്‍ കാഴ്ചവെച്ചാണ് കിരീടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഉള്‍പ്പെടെ മിന്നും പ്രകടനമാണ് അര്‍ഷ്ദീപ് ഈ വര്‍ഷം കാഴ്ചവെച്ചത്. 2024ല്‍ ബുംറ വെറും എട്ട് ടി-20 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

അതില്‍ നിന്ന് 15 വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഷഹീന്‍ അഫ്രീദി 36 വിക്കറ്റുകള്‍ ഈ വര്‍ഷം വീഴ്ത്തിയെങ്കലും വലിയ ടീമുകള്‍ക്കെതിരായ മോശം പ്രകടനകൊണ്ടാണ് തെരെഞ്ഞെടുക്കാഞ്ഞത്.

 

Content Highlight: Akash Chopra Talking About Best T-20i Bowlers In 2024