'ദൈവം എല്ലായിടത്തും ഉണ്ട്; ആരാധനാലയങ്ങൾ തുറക്കുന്നത് എന്തിനെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
India
'ദൈവം എല്ലായിടത്തും ഉണ്ട്; ആരാധനാലയങ്ങൾ തുറക്കുന്നത് എന്തിനെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 7:09 pm

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര

ലോക്ക് ഡൗൺ പോലുള്ള ​ഗൗരവതരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആരാധനാലയങ്ങൾ തുറക്കേണ്ടതിന്റെ ആവശ്യകത തനിക്ക് മനസിലാകുന്നില്ലെന്ന് ചോപ്ര ട്വിറ്ററിൽ കുറിച്ചു.

“മാളുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ ഇനിയും അടച്ചിട്ടാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമെന്ന് മനസിലാക്കാം. പ​ക്ഷേ ആരാധനാലയങ്ങൾ ഉടൻ തന്നെ തുറക്കാനുള്ള തീരുമാനം എന്തിനാണ്. ദൈവം എല്ലായിടത്തുമുണ്ട് അല്ലേ”? ചോപ്ര ട്വിറ്ററിൽ കുറിച്ചു.

ലോക്ക് ഡൗൺ നാലാം ഘട്ടം പൂർത്തിയായ പശ്ചാത്തലത്തിൽ ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനത്തിനെതിരെ ചോപ്ര രം​ഗത്ത് എത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക