തിയേറ്ററില്‍ ഹൃദയം കണ്ടപ്പോള്‍ താന്‍ പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത് എന്ന് നടന്‍ അജു വര്‍ഗീസ്. കൊച്ചിയിലെ പത്മ തിയേറ്ററില്‍ സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോടായിരുന്നു അജുവിന്റെ പ്രതികരണം.
‘മലര്‍വായി ആര്‍ട്‌സ് ക്ലബും തട്ടത്തില്‍ മറയത്തും വടക്കന്‍ സെല്‍ഫിയും ജേക്കബിന്റെ സ്വര്‍ഗരാജ്യവും കണ്ടത് പത്മയിലാണ്. വിനീതിന്റെ, ഞങ്ങളുടെ ഗുരുവിന്റെ സിനിമ പത്മയില്‍ കാണുന്നത് ഒരു നൊസ്റ്റാള്‍ജിയ ആണ്. പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത്. അതാണെനിക്ക് ഏറ്റവും വലിയ സന്തോഷം,’ അജു പറഞ്ഞു.
‘കൊവിഡായതുകൊണ്ട് തിയേറ്റര്‍ റിസ്‌കിലാണ്. ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക,’ അജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ജിമ്മി എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് പ്രണവ് അവതരിപ്പിച്ചത്.
അജുവിനൊപ്പം ഭഗത്ത് മാനുവലും ചിത്രം കണ്ടിരുന്നു. കുറെ കാലത്തിന് ശേഷം ഇത്രയും സന്തോഷത്തോടെ ഒരു പടം കണ്ടിറങ്ങിയത് ആദ്യമായിട്ടാണെന്ന് ഭഗത്ത് പറഞ്ഞിരുന്നു.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനക്കാലവും അവിടെ തുടങ്ങുന്ന പ്രണയവും അതിലുണ്ടാകുന്ന കുറിച്ച് സങ്കീര്‍ണതകളും സൗഹൃദങ്ങളും കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് സിനിമ മുന്നോട്ടുപോകുന്നത്. പ്രതീക്ഷ വെക്കാവുന്ന നടന്‍ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുന്നുണ്ട്.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.